
മനാമ: വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ ബഹ്റൈൻ വിദേശകാര്യ മന്ത്രി അബ്ദുൾ ലത്തീഫ് ബിൻ റാഷിദ് അൽ സയാനിയുമായി കൂടിക്കാഴ്ച നടത്തി. രാജ്യത്തെ ഇന്ത്യൻ പ്രവാസികളുടെ ക്ഷേമം ഉറപ്പാക്കാൻ സ്വീകരിച്ച നടപടികൾക്ക് ജയശങ്കർ നന്ദി രേഖപ്പെടുത്തി. ഉഭയകക്ഷി ബന്ധം ആഴത്തിലാക്കുന്നതും മേഖലയിലെ സുരക്ഷാ സാഹചര്യങ്ങളും ചർച്ചയായി. ഖത്തർ സന്ദർശനത്തിന് ശേഷം ഇന്നലെയാണ് ജയശങ്കർ ബഹ്റൈനിലെത്തിയത്. കുവൈറ്റ്, ഒമാൻ എന്നിവിടങ്ങളും അദ്ദേഹം സന്ദർശിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |