
കീവ്: തലസ്ഥാനമായ കീവ് അടക്കം യുക്രെയിൻ നഗരങ്ങളിൽ വ്യോമാക്രമണം നടത്തി റഷ്യ. 22 പേർ കൊല്ലപ്പെട്ടു. നിരവധി പേർക്ക് പരിക്കേറ്റു. ഇന്നലെ പുലർച്ചെയായിരുന്നു സംഭവം. കീവിൽ നിരവധി ജനവാസ കെട്ടിടങ്ങൾക്ക് നാശനഷ്ടമുണ്ട്. കൊല്ലപ്പെട്ടവരിൽ 15 പേരും കീവ് സിറ്റിയിലുള്ളവരാണ്. ഖാർക്കീവ്, നിപ്രോ, സുമി, സെപൊറീഷ്യ എന്നിവയാണ് ആക്രമിക്കപ്പെട്ട മറ്റ് പ്രദേശങ്ങൾ. ഒരാഴ്ചയ്ക്കിടെ കീവിലുണ്ടാകുന്ന രണ്ടാമത്തെ ആക്രമണമാണിത്. വ്യാഴാഴ്ചത്തെ ആക്രമണത്തിൽ 30ലേറെ പേർ കൊല്ലപ്പെട്ടിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |