SignIn
Kerala Kaumudi Online
Thursday, 09 July 2026 1.50 AM IST

വെടിനിറുത്തൽ കരാർ അവസാനിച്ചെന്ന് ട്രംപ് വീണ്ടും യുദ്ധം

donald-trump

ടെഹ്റാൻ: ഇറാന്റെ മുൻ പരമോന്നത നേതാവ് അയത്തൊള്ള അലി ഖമനേയിയുടെ സംസ്‌കാരം ഇന്ന് നടക്കാനിരിക്കെ, പശ്ചിമേഷ്യ വീണ്ടും യുദ്ധത്തിലേക്ക്. ഇറാനുമായുള്ള ഇടക്കാല വെടിനിറുത്തൽ കരാർ അവസാനിച്ചെന്ന് യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ചു. ഇനി ചർച്ചയ്ക്കില്ല. നിലവിലെ ഭരണകൂടത്തെ വാഴിക്കുകയുമില്ല.

ചൊവ്വാഴ്ച രാത്രി ഇറാനിലെ 80 സൈനിക താവളങ്ങളിൽ യു.എസ് ആക്രമണം നടത്തിയിരുന്നു. പിന്നാലെയാണ് തുർക്കിയിലെ അങ്കാറയിൽ നാറ്റോ ഉച്ചകോടിക്കിടെ പ്രഖ്യാപനമുണ്ടായത്.

യു.എസിന്റെ ബഹ്റൈനിലെയും കുവൈറ്റിലെയും 85 കേന്ദ്രങ്ങൾ ഇറാനും ആക്രമിച്ചു. ബഹ്റൈനിലെ സൽമാൻ പോർട്ടിലും അഞ്ചാം കപ്പൽപ്പടയ്ക്ക് നേരെയും കുവൈറ്റിലെ അലി അൽ സാലിം എയർബേസിലുമാണ് ആക്രമണമുണ്ടായത്. ആളപായമില്ല.

ആക്രമണത്തെ ശക്തമായി അപലപിച്ച യു.എ.ഇ ജനങ്ങളോട് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറാൻ നിർദ്ദേശിച്ചു. ജൂൺ 18ന് ഒപ്പിട്ട ഇടക്കാല ധാരണ പ്രകാരം ആഗസ്റ്റ് പകുതിയോടെ ദീർഘകാല സമാധാന കരാരാണ് ലക്ഷ്യമിട്ടിരുന്നത്. അതാണിപ്പോൾ വീണ്ടും യുദ്ധത്തിലേക്ക് നീങ്ങിയത്.

ഖ​മ​നേ​യി​യു​ടെ​യും​ ​കു​ടും​ബാം​ഗ​ങ്ങ​ളു​ടെ​യും​ ​സം​സ്കാ​രം​ ​ഇ​റാ​നി​ലെ​ ​മ​ഷാ​ദി​ലെ​ ​വി​ശു​ദ്ധ​ ​ഇ​മാം​ ​റെ​സാ​ ​പ​ള്ളി​യി​ൽ​ ​ഇ​ന്ന് ​ന​ട​ക്കും.​ ​ച​ട​ങ്ങി​ൽ​ ​കാ​ൽ​ല​ക്ഷ​ത്തോ​ളം​ ​പേ​ർ​ ​പ​ങ്കെ​ടു​ക്കും.​ ​ഇ​ന്ന​ലെ​ ​ഇ​റാ​ഖി​ലെ​ ​ന​ജാ​ഫി​ലും​ ​ക​ർ​ബ​ല​യി​ലു​മെ​ത്തി​യ​ ​ഖ​മ​നേ​യി​യു​ടെ​ ​വി​ലാ​പ​ ​യാ​ത്ര​യ്ക്ക് ​ആ​യി​ര​ങ്ങ​ൾ​ ​സാ​ക്ഷി​യാ​യി.

ഇളവ് പിൻവലിച്ചു

ക്രൂഡ് വില ഉയർന്നു

സമാധാന ധാരണയുടെ ഭാഗമായി ഇറാന് നൽകിയ എണ്ണ ഉപരോധ ഇളവും യു.എസ് പിൻവലിച്ചു. ഇതോടെ അന്താരാഷ്ട്ര വിപണിയിൽ ക്രൂഡോയിൽ വില വീണ്ടും വർദ്ധിച്ചു. ഇറാന് രാജ്യാന്തര വിപണിയിൽ എണ്ണ വിൽക്കുന്നതിന് വീണ്ടും നിയന്ത്രണമുണ്ടാവും. അന്താരാഷ്ട്ര വിപണിയിലെ ചെറിയ വിലവ്യതിയാനങ്ങൾ പോലും ഇന്ത്യയെ വലിയ രീതിയിൽ ബാധിച്ചേക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: TRUMP
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360