SignIn
Kerala Kaumudi Online
Saturday, 18 July 2026 8.09 AM IST

യുദ്ധഭീതിയിലെരിഞ്ഞ് ലോകം : നാശം വിതച്ച് ഇറാനും യു.എസും

f

 അടിസ്ഥാന സൗകര്യങ്ങൾ തകർത്തു

ടെഹ്റാൻ: ഇറാനും യു.എസും സിവിലിയൻ ഊർജ്ജ,​ അടിസ്ഥാന സൗകര്യങ്ങൾക്ക് നേരെ ആക്രമണം വ്യാപിപ്പിച്ചതോടെ യുദ്ധഭീതിയിലെരി‌ഞ്ഞ് പശ്ചിമേഷ്യ. ഇന്നലെ പുലർച്ചെ തെക്കൻ ഇറാനിലെ ഹോർമോസ്ഗൻ പ്രവിശ്യയിൽ കനത്ത നാശം വിതച്ച യു.എസ്,​ തീരദേശ നഗരങ്ങളെ ബന്ധിപ്പിക്കുന്ന ആറ് തന്ത്രപ്രധാന പാലങ്ങൾ തകർത്തു.

ബന്ദർ ഖമീറിൽ റെയിൽവേ സ്റ്റേഷനും ഭക്ഷ്യ സംഭരണ കേന്ദ്രവും ഇറാൻഷെഹറിൽ വിമാനത്താവളവും ആക്രമിച്ചു. ബന്ദർ അബ്ബാസ് തുറമുഖത്തിന് സമീപമുള്ള റോഡുകളിലും ചബഹാർ തുറമുഖത്തെ മാരിടൈം കൺട്രോൾ ടവറിലും ബോംബിട്ടു. ആക്രമണങ്ങളിൽ എട്ടുപേർ കൊല്ലപ്പെട്ടു. 20ലേറെ പേർക്ക് പരിക്കേറ്റു.

വൈദ്യുതി സംവിധാനങ്ങൾക്കും ഗുരുതര നാശനഷ്ടമുണ്ടായെന്ന് ഇറാൻ പറയുന്നു. കടുത്ത ചൂടും യു.എസ് ആക്രമണങ്ങളും തുടരുന്നതിനാൽ ജനങ്ങൾ വൈദ്യുതി ഉപയോഗം കുറയ്ക്കണമെന്ന് മുന്നറിയിപ്പുണ്ട്.

# കുവൈറ്റിൽ ജല ശുദ്ധീകരണ

പ്ലാന്റിൽ തീപിടിത്തം

 യു.എസ് പ്രകോപനത്തിന് മറുപടിയായി കുവൈറ്റിലെ വൈദ്യുതി, ജല ശുദ്ധീകരണ പ്ലാന്റ് ഇറാൻ ആക്രമിച്ചു. ശക്തമായ തീപിടിത്തം. നിരവധി ജനറേറ്ററുകൾക്ക് നാശനഷ്ടം

​ ​സൈ​നി​ക​ ​ബേ​സു​ക​ളി​ലു​ണ്ടാ​യ​ ​ഡ്രോ​ൺ​ ​ആ​ക്ര​മ​ണ​ത്തി​ൽ​ ​കു​വൈ​റ്റ് ​സൈ​നി​ക​ർ​ക്ക് ​പ​രി​ക്ക്

 ഖത്തറിലെ ദോഹയിൽ മിസൈൽ അവശിഷ്ടം പതിച്ച് കുട്ടിക്ക് പരിക്ക്

 സിറിയയിലെ അൽ-തൻഫ് ബേസിൽ മിസൈലാക്രമണം

 ജോർദ്ദാനിലെ അൽ - അസ്‌റഖ് എയർ ബേസിലെയും ഖത്തറിലെ അൽ ഉദെയ്ദ് എയർ ബേസിലെയും നിരവധി യു.എസ് യുദ്ധവിമാനങ്ങൾ തകർത്തെന്ന് ഇറാൻ. യു.എസ് പ്രതികരിച്ചിട്ടില്ല

# യു.എസ് പ്രകോപനം അവസാനിപ്പിക്കും വരെ മേഖലയിൽ തങ്ങൾ ആക്രമണങ്ങൾ തുടരും.

- ഇറാൻ റെവല്യൂഷണറി ഗാർഡ്

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: WORLD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360