കറാച്ചി: പാക് അധീന കാശ്മീരിൽ ജനകീയ പ്രക്ഷോഭം വ്യാപകമായതിന് പിന്നാലെ അടിച്ചമർത്തൽ ശക്തമാക്കി പാകിസ്ഥാൻ. പഞ്ചാബ് പ്രവിശ്യയിലെ അതിർത്തിയിൽ നിന്ന് 8,000 ത്തോളം വരുന്ന സുരക്ഷാസേനയെ (റേഞ്ചർമാർ) പാകിസ്ഥാൻ പ്രതിഷേധം നടക്കുന്ന പ്രദേശങ്ങളിൽ വിന്യസിച്ചതായാണ് റിപ്പോർട്ട്.
നിയന്ത്രണരേഖയ്ക്ക് സമീപമുള്ള റാവൽകോട്ട് ഉൾപ്പെടെയുള്ള പ്രദേശങ്ങളിലേക്ക് പാകിസ്ഥാൻ വൻതോതിൽ മാരകായുധങ്ങളും യുദ്ധസമാനമായ പ്രതിരോധ സംവിധാനങ്ങളും എത്തിച്ചതായാണ് വിവരം. ജനങ്ങളുടെ പ്രതിഷേധത്തെ അടിച്ചമർത്താനും പ്രദേശത്തിന്റെ നിയന്ത്രണം തിരിച്ചുപിടിക്കാനുമുള്ള പാക് ഭരണകൂടത്തിന്റെ നീക്കമാണിതെന്നാണ് വിലയിരുത്തൽ.
വിലക്കയറ്റം, മോശം ഭരണം, അടിസ്ഥാന സൗകര്യങ്ങളുടെ അഭാവം, മനുഷ്യാവകാശ ലംഘനങ്ങൾ എന്നിവയ്ക്കെതിരെ പാക് അധീന കാശ്മീരിൽ ജനങ്ങൾ പ്രതിഷേധം ശക്തമാക്കിയിരിക്കുകയാണ്. കഴിഞ്ഞ രണ്ടാഴ്ചയായി തുടരുന്ന പ്രതിഷേധങ്ങൾക്കെതിരായ പൊലീസ് നടപടികളിൽ സാധാരണക്കാർ ഉൾപ്പെടെ നിരവധിപേർ കൊല്ലപ്പെട്ടിരുന്നു.
പ്രതിഷേധം ശക്തമായതോടെ കടുത്ത നിയന്ത്രണങ്ങളാണ് പാക് ഭരണകൂടം മേഖലയിൽ ഏർപ്പെടുത്തിയിരിക്കുന്നത്. പലയിടങ്ങളിലും ആശയവിനിമയ സംവിധാനങ്ങളും ഇന്റർനെറ്റ് സേവനങ്ങളും പൂർണമായി വിച്ഛേദിച്ചു. സമരങ്ങൾക്ക് നേതൃത്വം നൽകുന്ന ജോയിന്റ് അവാമി ആക്ഷൻ കമ്മിറ്റി സംഘടനയെ പാകിസ്ഥാൻ നിരോധിക്കുകയും നേതാക്കളെ കൂട്ടത്തോടെ അറസ്റ്റുചെയ്യുകയും ചെയ്തിരുന്നു.
Public anger has intensified in Pakistan-occupied Kashmir (PoK), with protests spreading across the region. Reports indicate that Pakistani military personnel have been deployed with lethal weapons in an effort to suppress the growing unrest, raising concerns over escalating tensions and the security situation.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |