SignIn
Kerala Kaumudi Online
Saturday, 17 October 2026 9.00 AM IST

പുട്ടിനുമായി സംസാരിച്ച് മാർപാപ്പ

f

റോം: റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിനുമായി ഫോൺ സംഭാഷണം നടത്തി ലി​യോ​ ​പ​തി​നാ​ലാ​മ​ൻ​ ​മാർപാപ്പ. യുക്രെയിനിലെ ഖേഴ്സണിലെ ഒലെഷ്‌കി നഗരത്തിൽ അടിയന്തര വെടിനിറുത്തൽ നടപ്പാക്കണമെന്ന് മാർപാപ്പ ആവശ്യപ്പെട്ടു. റഷ്യൻ ആക്രമണം ശക്തമായതോടെ ആറായിരത്തോളം വരുന്ന ഇവിടുത്തെ ജനങ്ങൾ കടുത്ത ദുരിതത്തിലാണ്. ഒലെഷ്‌കിയിലേക്ക് ഭക്ഷണവും മരുന്നും എത്തിക്കാൻ സഹകരിക്കണമെന്നും മാർപാപ്പ പറഞ്ഞു. മാനുഷിക സഹായങ്ങൾ നൽകാമെന്ന് പുട്ടിൻ അറിയിച്ചു. മാർപാപ്പ നിലവിൽ റോമിലെ ജെമെല്ലി ആശുപത്രിയിലാണ്. ശ്വാസകോശത്തിൽ ക്യാൻസർ ബാധിച്ച ഭാഗം ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്ത ശേഷം സുഖം പ്രാപിച്ചുവരികയാണ് അദ്ദേഹം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: WORLD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360