
വാഷിംഗ്ടൺ: വെനസ്വേലയുമായി ഭീമൻ എണ്ണക്കരാർ പ്രഖ്യാപിച്ച് യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. വെനസ്വേലയുടെ 65 ബില്യണിലധികം ബാരൽ ക്രൂഡ് ഓയിൽ ശേഖരത്തിന്റെ ഭൂരിഭാഗം നിയന്ത്റണവും യു.എസിന് ലഭിക്കുന്നതാണ് കരാർ. ലോക ചരിത്രത്തിലെ ഏറ്റവും വലിയ എണ്ണക്കരാറാണിതെന്ന് ട്രംപ് അവകാശപ്പെട്ടു.
കരാറിലൂടെ യു.എസിന്റെ എണ്ണ ശേഖരം ഇരട്ടിയാകും. ഇറാൻ യുദ്ധത്തെ തുടർന്ന് രാജ്യത്ത് കുതിച്ചുയർന്ന എണ്ണ വില ഇതോടെ കുറയുമെന്ന് വൈറ്റ് ഹൗസ് പ്രതികരിച്ചു. എണ്ണക്കരാറിനായി വെനസ്വേലൻ ഇടക്കാല പ്രസിഡന്റ് ഡെൽസി റൊഡ്രിഗ്വസുമായി യു.എസ് നിരന്തര ചർച്ചകൾ നടത്തിവരികയായിരുന്നു.
വെനസ്വേലയിലെ സ്വകാര്യ സ്ഥാപനവുമായി ചേർന്ന് യു.എസ് പുതിയ സ്വകാര്യ കമ്പനി രൂപീകരിക്കും. ഈ കമ്പനിക്ക് വെനസ്വേലയിലെ 17 എണ്ണപ്പാടങ്ങളിൽ 100 വർഷത്തേക്ക് ഖനനം അനുവദിക്കും. കമ്പനിയുടെ എണ്ണ ഉൽപ്പാദനത്തിന്റെ 55 ശതമാനം വിഹിതം യു.എസിന് ലഭിക്കും. വെനസ്വേലയിൽ 100 ബില്യൺ ഡോളർ സ്വകാര്യ നിക്ഷേപത്തിന് വഴിയൊരുക്കുന്നതാണ് കരാർ. എണ്ണ വില്പനയിലൂടെ ലഭിക്കുന്ന വരുമാനം അമേരിക്കൻ ഉത്പന്നങ്ങൾ വാങ്ങാൻ വെനസ്വേല ഉപയോഗിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |