
കീവ്: യുക്രെയിൻ തലസ്ഥാനമായ കീവിലും സമീപപ്രദേശങ്ങളിലും റഷ്യ നടത്തിയ ഡ്രോൺ-മിസൈൽ ആക്രമണത്തിൽ ഏഴുപേർ കൊല്ലപ്പെട്ടു. വൈദ്യുതി ശൃംഖലയെ ലക്ഷ്യമിട്ട ആക്രമണത്തിൽ വ്യാപകമായി വൈദ്യുതി മുടങ്ങി. ശീതകാലം ആരംഭിക്കാനിരിക്കെ റഷ്യ ആക്രമണം ശക്തമാക്കുന്നത് യുക്രെയ്നിൽ ആശങ്ക സൃഷ്ടിക്കുന്നുണ്ട്.
ആഗസ്റ്റ് അവസാനം മുതൽ കീവിനെതിരായ വ്യോമാക്രമണങ്ങളുടെ ആവൃത്തി റഷ്യ വർദ്ധിപ്പിച്ചിട്ടുണ്ട്. പകൽ ജെറ്റ് ഡ്രോണുകളും രാത്രിയിൽ ബാലിസ്റ്റിക്, ക്രൂസ് മിസൈലുകളും ഉപയോഗിക്കുന്നതായി വിദേശകാര്യ മന്ത്രി ആന്ദ്രി സിബിഹ പറഞ്ഞു. അതേസമയം, യു.എസ് നിർമ്മിത പാട്രിയറ്റ് മിസൈലുകളുടെ ക്ഷാമം യുക്രെയിൻ നേരിടുന്നതായി റിപ്പോർട്ടുണ്ട്. ബാലിസ്റ്റിക് മിസൈലുകളും പുതിയ ജെറ്റ് ഡ്രോണുകളും തടയാൻ കൂടുതൽ പാട്രിയറ്റ് മിസൈലുകളും മറ്റ് വ്യോമപ്രതിരോധ സംവിധാനങ്ങളും ആവശ്യമാണെന്ന് യുക്രെയിൻ വ്യോമസേന വക്താവ് യൂറി ഇഹ്നാത് പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |