
ദോഹ: ഇറാൻ - യു.എസ് യുദ്ധം അവസാനിപ്പിക്കാൻ ഖത്തറിലെ ദോഹയിൽ നടന്ന പരോക്ഷ ചർച്ചയിൽ വഴിത്തിരിവില്ല. യു.എസ് നാവിക, ഊർജ്ജ ഉപരോധങ്ങൾ നീക്കുകയും മരവിപ്പിച്ച വിദേശ ആസ്തികൾ വിട്ടുതരികയും ചെയ്താൽ രണ്ടു ദിവസം കൊണ്ട് ഹോർമുസ് കടലിടുക്ക് തുറക്കാമെന്ന് ഇറാൻ അറിയിച്ചിരുന്നു. യു.എസ് ഇതിനോട് പ്രതികരിച്ചിട്ടില്ല. നിർദ്ദേശം പരിശോധിച്ചുവരികയാണ്. ഇറാനിലെ ആണവ വിഷയത്തിൽ ആദ്യം തീർപ്പുണ്ടാക്കണമെന്നാണ് യു.എസ് പക്ഷം. ഇറാന്റെ ആവശ്യങ്ങൾ പൂർണമായി അംഗീകരിക്കാനും തയ്യാറല്ല. അതേ സമയം, നയതന്ത്ര ശ്രമങ്ങൾ തുടരാൻ പ്രസിഡന്റ് മസൂദ് പെസഷ്കിയാന് ഇറാൻ പരമോന്നത നേതാവ് മൊജ്തബാ ഖമനേയി കൂടുതൽ അധികാരങ്ങൾ നൽകി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |