
വാഷിംഗ്ടൺ: യു.എസിലെ ഫ്ലോറിഡയിൽ ചെറുവിമാനം ജനവാസ മേഖലയിൽ തകർന്നുവീണ് 9 മരണം. പ്രാദേശിക സമയം ഞായറാഴ്ച ഉച്ചയ്ക്ക് 12.50ഓടെ പാം ബീച്ച് കൗണ്ടിയിലായിരുന്നു സംഭവം. ടെക്‌സസിൽ നിന്ന് ബഹമാസിലേക്ക് പോയ വിമാനം കുത്തനെ പതിച്ച് പൊട്ടിത്തെറിച്ച് റോഡിൽ ഭീമൻ ഗർത്തമുണ്ടായി. 35,000 അടി ഉയരത്തിലായിരുന്ന വിമാനം മോശം കാലാവസ്ഥയെ തുടർന്ന് മിനിറ്റുകൾക്കുള്ളിൽ നിലംപതിക്കുകയായിരുന്നു. മരിച്ചവരെല്ലാം പൈലറ്റ് അടക്കം വിമാന യാത്രികരാണ്. പ്രദേശവാസികൾ സുരക്ഷിതരാണ്. ഫെഡറൽ ഏവിയേഷൻ അഡ്‌മിനിസ്ട്രേഷൻ അന്വേഷണം തുടങ്ങി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |