
മൊഗാദിഷു: സൊമാലിയൻ തീരത്തുവച്ച് ഇറാനിയൻ മത്സ്യബന്ധന കപ്പൽ കടൽക്കൊള്ളക്കാർ റാഞ്ചി. 23 പേരുമായി സഞ്ചരിച്ച 'അസിനി'യെന്ന കപ്പലിനെയാണ് തട്ടിയെടുത്തത്. വ്യാഴാഴ്ച ബന്ദർ ബെയ്ലയ്ക്ക് സമീപത്ത് വച്ച് തോക്കുമായി ബോട്ടുകളിലെത്തിയ 12 കൊള്ളക്കാർ കപ്പലിനുള്ളിലേക്ക് കടക്കുകയായിരുന്നു. കപ്പലിലെ 21 പേർ ഇറാനിയൻ മത്സ്യത്തൊഴിലാളികളും രണ്ട് പേർ സൊമാലിയൻ സുരക്ഷാ ഉദ്യോഗസ്ഥരുമാണ്. ഇവരുടെ നിലവിലെ സ്ഥിതി വ്യക്തമല്ല. വടക്കുകിഴക്കൻ സൊമാലിയൻ തീരത്ത് നിന്ന് 290 നോട്ടിക്കൽ മൈൽ അകലെ തിരക്കേറിയ അന്താരാഷ്ട്ര കപ്പൽപ്പാതകൾക്ക് സമീപമാണ് അസിനി നിലവിലുള്ളത്. മേഖലയിലൂടെ പോകുന്ന വാണിജ്യക്കപ്പലുകൾക്ക് അധികൃതർ ജാഗ്രതാ നിർദ്ദേശം നൽകി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |