
ധാക്ക: ബംഗ്ലാദേശിൽ ശമ്പള വർദ്ധനവ് ആവശ്യപ്പെട്ട് പ്രക്ഷോഭവുമായി വസ്ത്ര നിർമ്മാണ തൊഴിലാളികൾ. ധാക്കയടക്കം വ്യാവസായിക ഹബ്ബുകളിൽ വസ്ത്ര നിർമ്മാണ മേഖല സ്തംഭിച്ചു. കുറഞ്ഞ മാസ വേതനം 30,000 ടാക്ക (22,865 രൂപ) ആക്കണമെന്നാണ് ആവശ്യം. നിലവിൽ 12,500 ടാക്കയാണ് (9,527 രൂപ) ശമ്പളം. വിലവർദ്ധനവ് താങ്ങാനാകുന്നില്ലെന്ന് തൊഴിലാളികൾ പറയുന്നു. കഴിഞ്ഞ ദിവസം നടന്ന പ്രക്ഷോഭം അക്രമത്തിൽ കലാശിച്ചു. 529 ഫാക്ടറികൾ അടച്ചു. പത്ത് ലക്ഷത്തോളം തൊഴിലാളികളെ ബാധിച്ചു. പൊലീസ് സുരക്ഷയോടെ ഫാക്ടറികൾ തുറക്കുമെന്നും സഹകരിച്ചില്ലെങ്കിൽ തൊഴിലാളികൾക്ക് ശമ്പളം നൽകില്ലെന്നും ഉടമകൾ പ്രഖ്യാപിച്ചു. പ്രക്ഷോഭം തണുപ്പിക്കാൻ സർക്കാർ പുതിയ ശമ്പള പരിഷ്കരണ ബോർഡ് രൂപീകരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |