
മോസ്കോ: റഷ്യയിലും യുക്രെയിനിലും ഭീതി പരത്തി വ്യാജ ആണവാക്രമണ മുന്നറിയിപ്പ്. വ്യോമാക്രമണ മുന്നറിയിപ്പ് നൽകുന്നതിനായി ഇരുരാജ്യങ്ങൾക്കുമുള്ള ആപ്പുകൾ അജ്ഞാതർ ഹാക്ക് ചെയ്യുകയായിരുന്നു.
ഇതേത്തുടർന്ന് വ്യാജ ആണവ, രാസാക്രമണ മുന്നറിയിപ്പുകൾ ഉപഭോക്താക്കളുടെ ഫോണുകളിൽ തെളിഞ്ഞു. പുറത്തേക്ക് ഇറങ്ങരുതെന്നും നിർദ്ദേശം വന്നു.
പ്രാദേശിക സമയം, ഞായറാഴ്ച രാത്രി 10.45 ഓടെ യുക്രെയിനിലാണ് ആദ്യം സംഭവമുണ്ടായത്. മണിക്കൂറുകൾക്ക് ശേഷം റഷ്യയിലും റിപ്പോർട്ട് ചെയ്തു. അധികൃതർ ഉടൻ തന്നെ ആപ്പുകളുടെ നിയന്ത്രണം തിരിച്ചുപിടിച്ചു. അലേർട്ടുകൾ വ്യാജമാണെന്നും അറിയിച്ചു. ആക്രമണങ്ങൾക്ക് പിന്നിൽ ആരെന്ന് വ്യക്തമല്ല. റഷ്യയും യുക്രെയിനും പരസ്പരം കുറ്റപ്പെടുത്തി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |