
പാരീസ്: ഫ്രാൻസിൽ സമരം പുനഃരാരംഭിച്ച് ഹൈസ്‌കൂൾ വിദ്യാർത്ഥികൾ. രണ്ടാഴ്ചത്തെ ശരത്‌കാല അവധിക്ക് ശേഷം ഇന്നലെ സ്കൂളുകളിൽ മടങ്ങിയെത്തിയ വിദ്യാർത്ഥികൾ, ഉപരോധങ്ങൾ സംഘടിപ്പിച്ചു. രാജ്യത്തെ ഒരു ശതമാനം ഹൈസ്കൂളുകളെ മാത്രമാണ് ഇന്നലെ സമരം ബാധിച്ചത്. വരുംദിവസങ്ങളിൽ രൂക്ഷമായേക്കാം. അക്രമങ്ങൾ തടയാൻ പൊലീസ് സുരക്ഷ ഏർപ്പെടുത്തി. അദ്ധ്യാപക ക്ഷാമം, സ്കൂളുകളിലെ മോശം സൗകര്യങ്ങൾ തുടങ്ങിയ വിഷയങ്ങൾ ഉന്നയിച്ച് സെപ്തംബറിലാണ് വിദ്യാർത്ഥികൾ പ്രതിഷേധം തുടങ്ങിയത്. മറ്റ് യൂണിയനുകൾ ഏറ്റെടുത്തതോടെ കഴിഞ്ഞ മാസം ഇത് കലാപത്തിന് വഴിവച്ചിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |