SignIn
Kerala Kaumudi Online
Thursday, 05 November 2026 9.07 AM IST

വിവാദം സൃഷ്ടിച്ച ഇൽഹാൻ ഒമറിനും ജയം

f

വാഷിംഗ്ടൺ : ഇന്ത്യാവിരുദ്ധ പ്രസ്താവനകളിലൂടെ വിവാദം സൃഷ്ടിച്ച ഡെമോക്രാറ്റിക് അംഗം ഇൽഹാൻ ഒമറിനും ജയം. മിനസോട്ടയിൽ നിന്ന് ജനപ്രതിനിധി സഭയിലേക്ക് അഞ്ചാം തവണയും ഇൽഹാൻ തിരഞ്ഞെടുക്കപ്പെട്ടു. മുമ്പ് പാകിസ്ഥാൻ സർക്കാരിന്റെ സാമ്പത്തിക സഹായത്തോടെ പാക് അധിനിവേശ കാശ്മീരിലേക്ക് ഇവർ സന്ദർശനം നടത്തിയത് വിവാദമായിരുന്നു. ഇൽഹാന്റെ പാക് അധിനിവേശ കാശ്മീർ സന്ദർശനത്തെ ഇന്ത്യ ശക്തമായി അപലപിച്ചിരുന്നു. ഇൽഹാന്റെ സന്ദർശനം അനൗദ്യോഗികവും വ്യക്തിഗതവുമാണെന്നും പറഞ്ഞ് അന്നത്തെ ജോ ബൈഡൻ ഭരണകൂടം വിഷയത്തിൽ നിന്ന് ഒഴിഞ്ഞുമാറിയിരുന്നു. ഇന്ത്യയിൽ മത, മനുഷ്യാവകാശ ലംഘനങ്ങൾ നടക്കുന്നെന്ന് കാട്ടി ഇൽഹാൻ ജനപ്രതിനിധി സഭയിൽ പ്രമേയം അവതരിപ്പിച്ചതും വിവാദം സൃഷ്ടിച്ചിരുന്നു. 1990കളിൽ സൊമാലിയൻ അഭയാർത്ഥിയായാണ് ഇൽഹാൻ യു.എസിലെത്തിയത്. 2018ൽ യു.എസ് കോൺഗ്രസിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. അനധികൃതമായി പൗരത്വം നേടിയെന്ന് ആരോപിച്ച് ട്രംപ് സർക്കാർ ഇൽഹാനെതിരെ അടുത്തിടെ ഫെഡറൽ അന്വേഷണത്തിന് തുടക്കമിട്ടിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: WORLD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360