SignIn
Kerala Kaumudi Online
Thursday, 05 November 2026 9.07 AM IST

മ​സ്‌​കിനും നഷ്‌ടം,​ കോടികൾ പാഴായി

d

വാഷിംഗ്ടൺ: റിപ്പബ്ലിക്കൻ പാർട്ടിക്കുണ്ടായ തിരിച്ചടി ടെസ്‌ല, സ്‌പേസ് എക്സ് സ്ഥാപകനും ശതകോടീശ്വരനുമായ ഇലോൺ മസ്‌കിനും കനത്ത തിരിച്ചടിയാണ്. 47.4 കോടി ഡോളറാണ് തിരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ സ്ഥാനാർത്ഥികൾക്കായി മസ്‌ക് ചെലവാക്കിയത്. പക്ഷേ, ടെക്സസിൽ മസ്ക് പിന്തുണച്ച റിപ്പബ്ലിക്കൻ സ്ഥാനാർത്ഥികൾ പരാജയപ്പെട്ടു. മസ്കിന്റെ ബിസിനസ് സാമ്രാജ്യത്തിന്റെ ആസ്ഥാനമാണ് ടെക്സസ്. ഡെമോക്രാറ്റിക് നേതാവ് ജിന ഹിനോജോസ ടെക്‌സസിന്റെ ഗവർണറായി തിരഞ്ഞെടുക്കപ്പെട്ടു. 1990ന് ശേഷം ആദ്യമായാണ് ഒരു ഡെമോക്രാറ്റ് ടെക്‌സസ് ഗവർണർ ആകുന്നത്. ടെക്‌സസിന്റെ ചരിത്രത്തിലെ ആദ്യ ലാറ്റിൻ ഗവർണർ കൂടിയാണ് ജിന. ഇതോടെ ടെസ്‌ല, സ്പേസ് എക്സ് എന്നിവയുടെ ഓഹരി വിലകൾ ഇടിഞ്ഞു. മസ്കിന്റെ കമ്പനികളുടെ കരാറുകളെക്കുറിച്ച് അന്വേഷണം നടത്തുമെന്ന് ഡെമോക്രാറ്റുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. തിരഞ്ഞെടുപ്പിന് തൊട്ടുമുന്നേ വരെ റിപ്പബ്ലിക്കൻ പാർട്ടിക്ക് വോട്ട് ചെയ്യണമെന്ന് മസ്ക് ആഹ്വാനം ചെയ്തിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: WORLD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360