SignIn
Kerala Kaumudi Online
Thursday, 05 November 2026 9.07 AM IST

റിയാദ് ആക്രമണം; ചികിത്സയിലായിരുന്ന ഇന്ത്യക്കാരൻ മരിച്ചു

d

റിയാദ്: ഒക്ടോബർ പത്തിന് റിയാദ് കിംഗ് ഖാലിദ് അന്താരാഷ്‌ട്ര വിമാനത്താവളത്തിന് നേരെയുണ്ടായ ഹൂതി ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഒരു ഇന്ത്യക്കാരൻ കൂടി മരിച്ചു. റിയാദിലെ ഇന്ത്യൻ എംബസിയാണ് വിവരം പുറത്തുവിട്ടത്. എംബസി അനുശോചനം രേഖപ്പെടുത്തി. ആക്രമണമുണ്ടായ അന്ന് ഒരു ഇന്ത്യക്കാരനുൾപ്പെടെ 13 പേർ കൊല്ലപ്പെട്ടിരുന്നു. അതേസമയം മക്ക ലക്ഷ്യമാക്കി ഹൂതികൾ അയച്ച ഡ്രോൺ സൗദി സഖ്യസേന കഴിഞ്ഞദിവസം തകർത്തിരുന്നു. യെമനിലെ സംയുക്ത സേനകളുടെ വക്താവ് മേജർ ജനറൽ തുർക്കി അൽ മാലിക്കിയാണ് ഇക്കാര്യം അറിയിച്ചത്. പൈപ്പ് ലൈനിന് നേരെ ആക്രമണം ഉണ്ടായെങ്കിലും ദിവസങ്ങൾക്കുള്ളിൽ തന്നെ എണ്ണ കയറ്റുമതി പൂർവസ്ഥിതിയിലാക്കാൻ അരാംകോയ്‌ക്ക് കഴിഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: WORLD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360