SignIn
Kerala Kaumudi Online
Monday, 09 November 2026 8.18 AM IST

സൗദിയിൽ ഹൂതി ആക്രമണം: അരാംകോ കെട്ടിടത്തിന് നാശം

d

റിയാദ്: യെമനിലെ ഹൂതി വിമതർ നടത്തിയ മിസൈൽ, ഡ്രോൺ ആക്രമണത്തിൽ സൗദി അറേബ്യയിൽ നാശനഷ്ടം. വ്യോമപ്രതിരോധ സംവിധാനം തകർത്ത മിസൈലിന്റെ അവശിഷ്ടങ്ങൾ പതിച്ച് റിയാദിൽ എണ്ണ ഭീമൻ അരാംകോയുടെ ഓഫീസ് കെട്ടിടത്തിന് നാശനഷ്ടമുണ്ടായി. കിംഗ് അബ്ദുള്ള ഫിനാൻഷ്യൽ ഡിസ്‌ട്രി‌ക്‌റ്റിലായിരുന്നു സംഭവം. ആളപായമില്ല. റിയാദിനെയും രാജ്യത്തിന്റെ തെക്കൻ പ്രദേശങ്ങളെയും ലക്ഷ്യമാക്കിയ മിസൈലുകൾ തകർത്തെന്ന് സൗദി അറിയിച്ചു.

അതേ സമയം, റിയാദിലെ കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളവും അരാംകോ എണ്ണ സംഭരണ കേന്ദ്രങ്ങളും സൈനിക ബേസുകളും ലക്ഷ്യമിട്ടെന്ന് ഹൂതികൾ അവകാശപ്പെട്ടു. യെമനിലെ സനായ്ക്ക് കിഴക്കുള്ള അൽ ഷാരിയ ഗ്രാമത്തിൽ ശനിയാഴ്ച സൗദി സഖ്യസേന നടത്തിയ വ്യോമാക്രമണത്തിൽ 13 കുട്ടികൾ അടക്കം 33 പേർ കൊല്ലപ്പെട്ടെന്നും ഹൂതികൾ പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: WORLD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360