SignIn
Kerala Kaumudi Online
Friday, 10 July 2026 12.56 AM IST

ഇന്ത്യക്ക് പിന്തുണയുമായി ജെന്നിഫെർ അനിസ്റ്റോൺ

-v-bbb

ന്യൂയോർക്ക് : കൊവിഡ് രണ്ടാം തരംഗം വിനാശം വിതയ്ക്കുമ്പോൾ കൊവിഡിനെതിരായ പോരാട്ടത്തിൽ ഇന്ത്യയ്‌ക്കൊപ്പം പങ്കുചേരാൻ ആരാധകരോട് ആവശ്യപ്പെട്ട് ഹോളിവുഡ് നടി ജെന്നിഫെർ അനിസ്റ്റോൺ. ഇൻസ്റ്റഗ്രാമിലൂടെയാണ് താരം ഇന്ത്യയ്ക്ക് പിന്തുണ നൽകാൻ അഭ്യർത്ഥിച്ചത്.

ഇന്ത്യയിലെ കൊറോണ സാഹചര്യം വിശദീകരിച്ചുകൊണ്ടുള്ള മാദ്ധ്യമ റിപ്പോർട്ടുകൾക്കൊപ്പമാണ് അനിസ്റ്റോൺ പിന്തുണക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള സന്ദേശങ്ങൾ പങ്കുവെച്ചിരിക്കുന്നത്.

കൊവിഡ് രണ്ടാം തരംഗം ഇന്ത്യയെ ആകെ സാരമായി ബാധിച്ചിട്ടുണ്ടെന്നും,കഴിഞ്ഞ ദിവസങ്ങളിലായി പ്രതിദിന രോഗികളുടെ എണ്ണം റെക്കോർഡ് കടന്നിരിക്കുകയാണെന്നും അനിസ്‌റ്റോൺ ഒർമ്മിപ്പിച്ചു.

കൊവിഡ് പ്രതിരോധത്തിനായി ഇന്ത്യക്ക് സാമ്പത്തിക സഹായം നൽകാൻ ഓരോരുത്തരും മുന്നോട്ട് വരണമെന്ന് അഭ്യർത്ഥിക്കുകയും ചെയ്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, WORLD, WORLD NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360