SignIn
Kerala Kaumudi Online
Monday, 14 September 2026 9.06 AM IST

ചൈനയിൽ പ്രളയം : 15 മരണം

ggfhghhg

ബീജിംഗ്: വടക്കൻ ചൈനയിലെ ഷാൻസി പ്രവിശ്യയിലുണ്ടായ പ്രളയത്തിൽ 15 പേർ മരിച്ചു. ഒഴുക്കിൽപ്പെട്ട് 3 കാണാതായി. ചൈനയിലെ വിവിധ പ്രദേശങ്ങളിൽ ഈ മാസം ആദ്യം മുതൽ പെയ്യുന്ന കനത്ത മഴയെ തുടർന്ന് നദികൾ കരകവിഞ്ഞൊഴുകുകയാണ്.

പ്രവിശ്യയിൽ നിന്ന് 1.20 ലക്ഷം പേരെ ഇതിനകം മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്.ഇവിടെ മാത്രം 17,000 വീടുകൾ തകർന്നതായാണ് റിപ്പോർട്ട്. ഇവിടെയുള്ള ഒട്ടേറെ പൗരാണിക സ്മാരകങ്ങൾ പ്രളയത്തെ തുടർന്ന് തകർച്ചാ ഭീഷണിയിലാണ്

രാജ്യത്ത് ഇതുവരെ ഒരു കോടി എഴുപ്പത്താറ് ലക്ഷം ജനങ്ങളെ വിവിധ മേഖലകളിലായി പ്രളയം സാരമായി ബാധിച്ചിട്ടുണ്ട്. 37,700 വീടുകളാണ് ഇതുവരെ പ്രളയത്തിൽ തകർന്നത്. 2,38,460 ഹെക്ടർ പ്രദേശത്തെ കൃഷിയും നശിച്ചു. കനത്ത മഴ രക്ഷാപ്രവർത്തനങ്ങൾക്ക് തിരിച്ചടിയായതായി അധികൃതർ അറിയിച്ചു. മൂന്നുമാസം മുമ്പ് ഹെനാൻ പ്രവിശ്യയിലുണ്ടായ കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും 300 ലേറെ പേർ മരിച്ചിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, WORLD, WORLD NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360