SignIn
Kerala Kaumudi Online
Sunday, 13 September 2026 10.50 PM IST

'പഴയതെല്ലാം മറക്കാം ', ഇറാൻ - യുഎഇ നയതന്ത്ര ബന്ധത്തിൽ നിർണായക നീക്കം

iran-uae
Iഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാനും യു.എ.ഇ കിരീടാവകാശി ഷെയ്ഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനും

ന്യൂഡൽഹി: പശ്ചിമേഷ്യൻ സംഘർഷങ്ങൾക്കിടെ ഇറാനും യു.എ.ഇയും തമ്മിലുളള നയതന്ത്ര ബന്ധത്തിൽ നിർണായക നീക്കം. ഇരുരാജ്യങ്ങളും പഴയ തർക്കങ്ങൾ മറന്ന് പുതിയ അദ്ധ്യായത്തിലേക്ക് കടക്കാൻ ധാരണയായതായി ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാൻ പറഞ്ഞു. ന്യൂഡൽഹിയിൽ നടന്ന ബ്രിക്സ് ഉച്ചകോടിക്കിടെ യു.എ.ഇ കിരീടാവകാശി ഷെയ്ഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് പിന്നാലെയാണ് പെസഷ്കിയാന്റെ പ്രതികരണം.

യു.എ.ഇയുമായി കിരീടാവകാശിയുമായി ക്രിയാത്മകമായ ചർച്ച നടത്തിയെന്ന് പെസെഷ്കിയാൻ വ്യക്തമാക്കി. "പഴയ അദ്ധ്യായം അവസാനിപ്പിച്ച് ഭാവിയിലേക്ക് നോക്കി ഒരുമിച്ച് മുന്നോട്ടു പോകാം എന്ന ധാരണയിലെത്തിയതായും അദ്ദേഹം പറഞ്ഞു. യു.എ.ഇയുമായോ ഗൾഫ് മേഖലയിലെ മറ്റ് രാജ്യങ്ങളുമായോ ഇറാന് പ്രശ്നങ്ങളില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം ഇറാനുമായി ഗൾഫ് രാജ്യങ്ങൾ ചർച്ച നടത്തുന്നതിൽ എതിർപ്പില്ലെന്ന് യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വ്യക്തമാക്കി. ഹോർമുസ് കടലിടുക്ക് തുറക്കുന്നതിൽ ഇറാനുമായി ചർച്ച നടത്താനുള്ള ഗൾഫ് രാജ്യങ്ങളുടെ തീരുമാനത്തിൽ അമേരിക്കയ്ക്ക് പ്രശ്നങ്ങളില്ലെന്നും അദ്ദേഹം പറഞ്ഞു. സുരക്ഷാ സഹകരണം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ഗൾഫ് രാജ്യങ്ങളും ഇറാനും തമ്മിൽ ഒമാനിൽ ചർച്ച നടത്തുന്നതിന്റെ പശ്ചാത്തലത്തിലാണ് ട്രംപിന്റെ പ്രസ്താവന.

കഴിഞ്ഞ മാസം ഇറാനുമായുള്ള വ്യാപാര,​ സാമ്പത്തിക ഇടപാടുകൾ താത്കാലികമായി നിറുത്തിവയ്ക്കുന്നതായി യു.എ.ഇ പ്രഖ്യാപിച്ചിരുന്നു. എന്നാൽ ന്യൂഡൽഹിയിൽ നടന്ന ഇറാൻ- യു.എ.ഇ ഉന്നതതല കൂടിക്കാഴ്ച നയതന്ത്ര ബന്ധങ്ങളിൽ മാറ്റത്തിന്റെ സൂചനയായാണ് വിലയിരുത്തപ്പെടുന്നത്. അമേരിക്കയും ഇസ്രയേലും ഇറാനെതിരെ നടത്തിയ ആക്രമണങ്ങൾക്കും തുടർന്ന ്ഗ ൾഫ് രാജ്യങ്ങളിലെ യു.എസ് സൈനിക താവളങ്ങൾക്ക് നേരെ ഇറാൻ നടത്തിയ പ്രത്യാക്രമണങ്ങൾക്കും പിന്നാലെ മേഖലയിൽ സംഘർഷം രൂക്ഷമായിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: IRAN, UAE, IRAN UAE DIPLOMATIC RELATIONS, IRAN UAE NEW MOVE, PEZESHKIAN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360