SignIn
Kerala Kaumudi Online
Wednesday, 16 September 2026 7.04 AM IST

കൊല്ലപ്പെട്ട സൈനികനെ അപമാനിച്ചു,​ ചൈനീസ് വ്ലോഗർക്ക് ജയിൽ ശിക്ഷ

ff

ബീജിംഗ്: ലഡാക്കിലെ ഗാൽവൻ താഴ്വരയിൽ ഇന്ത്യയുമായുള്ള സംഘർഷത്തിൽ കൊല്ലപ്പെട്ട സൈനികനെ അധിക്ഷേപിച്ചെന്ന കേസിൽ ചൈനീസ് വ്ലോഗർക്ക് ജയിൽ ശിക്ഷ. സിൻജിയാംഗ് പ്രവിശ്യാ കോടതിയാണ് ലീ ക്വിസിയാൻ എന്നയാളെ സൈനികനെ അധിക്ഷേപിച്ചതിന് 7 മാസം തടവ് ശിക്ഷ വിധിച്ചത്. ഇതു കൂടാതെ പത്തുദിവസത്തിനകം പൊതുമദ്ധ്യത്തിൽ മാപ്പുപറയണമെന്നും നിർദ്ദേശിച്ചിട്ടുണ്ട്. കഴിഞ്ഞ ജൂലായ് മാസത്തിലാണ് ലീ വടക്ക് തെക്കൻ ചൈനയിലെ കാറക്കോറം മലനിരയിലെ ഗാൽവാനിൽ കൊല്ലപ്പെട്ട സൈനികരെ അടക്കം ചെയ്ത സെമിത്തേരി സന്ദർശിച്ചത്. ഗാൽവാനിൽ കൊല്ലപ്പെട്ട ചെൻ സിയാൻഗ്രോംഗ് എന്ന സൈനികന്റെ കല്ലറ സന്ദർശിച്ച ലീ അവിടെ ചവിട്ടി നിന്ന് കല്ലറയിലേക്ക് കൈവിരൽ തോക്കു പോലെ ചൂണ്ടി ചിരിച്ചു കൊണ്ടു നില്ക്കുന്നതുമായ ചിത്രങ്ങൾ സമൂഹ മാദ്ധ്യമങ്ങളിൽ പോസ്റ്റ് ചെയ്തിരുന്നു. ഈ പോസ്റ്റുകൾ ലക്ഷണക്കിന് ആളുകൾ ഷെയർ ചെയ്യുകയും ലീയെ വിമർശിച്ച് നിരവധി പേർ രംഗത്തെത്തുകയും ചെയ്തു. സംഭവം വിവാദമാതോടെ ലീ പോസ്റ്റുകൾ ഡിലീറ്റ് ചെയ്തെങ്കിലും പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിക്കുകയായിരുന്നു. വിചാരണ വേളയിൽ ലീ തനിക്കെതിരെയുള്ള ആരോപണങ്ങൾ നിഷേധിച്ചെങ്കിലും ലഭ്യമായ തെളിലുകൾ ലീ കുറ്റക്കാരനാണെന്ന് തെളിയിക്കുന്നുവെന്ന് കോടതി നിരീക്ഷിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, WORLD, WORLD NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360