
ഇസ്ലാമാബാദ്: ഭീകരൻ മസൂദ് അസറിനെ പറ്റി വിവരങ്ങൾ കൈമാറുന്നവർക്ക് പ്രഖ്യാപിച്ചിട്ടുള്ള പ്രതിഫലം 70 ലക്ഷം പാകിസ്ഥാനി രൂപയായി (24 ലക്ഷത്തിലേറെ ഇന്ത്യൻ രൂപ) ഉയർത്തി പാക് ഭരണകൂടം. നേരത്തെ 50 ലക്ഷം പാകിസ്ഥാനി രൂപയായിരുന്നു. പാക് ഫെഡറൽ ഇൻവെസ്റ്റിഗേഷൻ ഏജൻസിയുടെ മോസ്റ്റ് വാണ്ടഡ് തീവ്രവാദികളുടെ പട്ടികയിൽ ജെയ്ഷെ മുഹമ്മദിന്റെ തലവനായ അസറിനെയും ഉൾപ്പെടുത്തി. അതേസമയം, ഫിനാൻഷ്യൽ ആക്ഷൻ ടാസ്‌ക് ഫോഴ്‌സിനെ (എഫ്.എ.ടി.എഫ്) തെറ്റിദ്ധരിപ്പിക്കാനുള്ള പാകിസ്ഥാന്റെ തന്ത്രമാണിതെന്ന് കരുതുന്നു.
ഭീകരവാദത്തിന് തടയിട്ടില്ലെങ്കിൽ ഉപരോധം നേരിടേണ്ടി വരുമെന്ന് എഫ്.എ.ടി.എഫ് പാകിസ്ഥാന് പലതവണ മുന്നറിയിപ്പ് നൽകിയിരുന്നു. അസർ അഫ്ഗാനിസ്ഥാനിൽ ആണെന്നാണ് പാകിസ്ഥാന്റെ ന്യായീകരണം. എന്നാൽ ജെയ്ഷെ മുഹമ്മദിന്റെ പ്രവർത്തനം പാകിസ്ഥാൻ ആസ്ഥാനമാക്കിയാണ്. പാർലമെന്റ് ആക്രമണം (2001), പഠാൻകോട്ട് (2016), പുൽവാമ (2019) തുടങ്ങി ഇന്ത്യയിലുണ്ടായ ഒട്ടുമിക്ക ഭീകരാക്രമണങ്ങളുടെയും സൂത്രധാരനാണ് മസൂദ് അസർ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |