
കീവ്: യുക്രെയിനിലുണ്ടായ റഷ്യൻ ആക്രമണത്തിൽ നിന്ന് തലനാരിഴയ്ക്ക് രക്ഷപെട്ട് യു.കെ മുൻ പ്രധാനമന്ത്രി ബോറിസ് ജോൺസൺ. ഞായറാഴ്ച പോളണ്ട് അതിർത്തിക്ക് സമീപം യഹോദിൻ റെയിൽവേ സ്റ്റേഷനിലായിരുന്നു സംഭവം. ഇവിടെ ഒരു യാത്രാ ട്രെയിനിന്റെ എഞ്ചിന് നേരെ ഡ്രോൺ ആക്രമണമുണ്ടായി. ബോറിസും മുൻ സ്വീഡിഷ് പ്രധാനമന്ത്രി കാൾ ബിൽഡ്‌റ്റും അടക്കം കീവ് സന്ദർശിച്ച് മടങ്ങിയ യൂറോപ്യൻ നേതാക്കളുടെ നയതന്ത്ര ട്രെയിൻ ഇതിന് ഏതാനും നിമിഷങ്ങൾക്ക് മുമ്പ് സ്റ്റേഷൻ കടന്നുപോയിരുന്നു. ഇന്റലിജൻസ് റിപ്പോർട്ടുകൾ കണക്കിലെടുത്ത് ബോറിസിന്റെ ട്രെയിൻ നിശ്ചയിച്ചതിലും നേരത്തെ കടത്തിവിടുകയായിരുന്നു. യുക്രെയിന് കൂടുതൽ വ്യോമപ്രതിരോധ സംവിധാനങ്ങൾ നൽകണമെന്ന് സംഭവത്തിന് പിന്നാലെ പാശ്ചാത്യ രാജ്യങ്ങളോട് ബോറിസ് ആഹ്വാനം ചെയ്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |