SignIn
Kerala Kaumudi Online
Sunday, 20 September 2026 3.02 AM IST

യൂറോപ്പിനെ വരിഞ്ഞുമുറുക്കി കൊവിഡ്: ആശങ്കയെന്ന് ഡബ്ലിയു.എച്ച്.ഒ

covid

പാ​രി​സ്:​ ​യൂ​റോ​പ്പി​ലെ​ ​പു​തി​യ​ ​കൊ​വി​ഡ് ​ത​രം​ഗ​ത്തി​ൽ​ ​ആ​ശ​ങ്ക​ ​പ്ര​ക​ടി​പ്പി​ച്ച് ​ലോ​കാ​രോ​ഗ്യ​ ​സം​ഘ​ട​ന.​ ​അ​ടു​ത്ത​ ​വ​ർ​ഷം​ ​മാ​ർ​ച്ച് ​ആ​കു​മ്പോ​ഴേ​യ്ക്കും​ ​യൂ​റോ​പ്പി​ൽ​ 500,000​ത്തി​ല​ധി​കം​ ​പേ​ർ​ ​കൊ​വി​ഡ് ​ബാ​ധി​ച്ച് ​മ​രി​ച്ചേ​ക്കാ​മെ​ന്ന് ​ഡ​ബ്ലി​യു.​എ​ച്ച്.​ഒ​ ​ഡ​യ​റ​ക്ട​ർ​ ​ഡോ.​ഹാ​ൻ​സ് ​ക്ലൂ​ജ് ​പ​റ​ഞ്ഞു.​ ​മ​ഞ്ഞു​കാ​ലം,​ ​വാ​ക്സി​നേ​ഷ​ന്റെ​ ​അ​ഭാ​വം,​ ​ഡെ​ൽ​റ്റ​ ​വ​ക​ഭേ​ദം​ ​എ​ന്നി​വ​യാ​ണ് ​കൊ​വി​ഡ് ​വീ​ണ്ടും​ ​പ​ട​രാ​നു​ള്ള​ ​കാ​ര​ണ​മാ​യി​ ​ഹാ​ൻ​സ് ​ചൂ​ണ്ടി​ക്കാ​ട്ടി​യ​ത്.​ ​എ​ല്ലാ​വ​രും​ ​കൃ​ത്യ​മാ​യി​ ​വാ​ക്സി​ൻ​ ​എ​ടു​ക്ക​ണ​മെ​ന്നും​ ​കൊ​വി​ഡി​നെ​ ​ത​ട​യാ​നു​ള്ള​ ​മി​ക​ച്ച​ ​മാ​ർ​ഗ്ഗ​മാ​ണ​തെ​ന്നും​ ​അ​ദ്ദേ​ഹം​ ​പ​റ​ഞ്ഞു.​ ​നെ​ത​ർ​ലാ​ൻ​ഡ്സ്,​ ​ജ​ർ​മ്മ​നി,​ ​ചെ​ക്ക് ​റി​പ്പ​ബ്ലി​ക്ക്,​ ​ആ​സ്ട്രി​യ​ ​അ​ട​ക്കം​ ​മി​ക്ക​ ​യൂ​റോ​പ്യ​ൻ​ ​രാ​ജ്യ​ങ്ങ​ളും​ ​ക​ടു​ത്ത​ ​നി​യ​ന്ത്ര​ണ​ങ്ങ​ൾ​ ​പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്.​ ​അ​തേ​സ​മ​യം,​ ​നി​യ​ന്ത്ര​ണ​ങ്ങ​ൾ​ക്കെ​തി​രെ​ ​യൂ​റോ​പ്പി​ൽ​ ​പ്ര​തി​ഷേ​ധ​വും​ ​ശ​ക്ത​മാ​കു​ന്നു​ണ്ട്.​ ​നെ​ത​ർ​ല​ൻ​ഡ്സി​ൽ​ ​രൂ​ക്ഷ​ ​പ്ര​തി​ഷേ​ധ​മാ​ണ് നടക്കുന്നത്. ​പൊ​ലീ​സ് ​വെ​ടി​വ​യ്പി​ൽ​ ​ക​ഴി​ഞ്ഞ​ ​ദി​വ​സം​ ​ഏ​ഴ് ​പേ​ർ​ക്ക് ​പ​രി​ക്കേ​റ്റി​രു​ന്നു.​ 51​ ​പ്ര​തി​ഷേ​ധ​ക്കാ​രെ​ ​പൊ​ലീ​സ് ​അ​റ​സ്റ്റ് ​ചെ​യ്തു.​ ​ഇ​വ​രി​ൽ​ ​ഭൂ​രി​ഭാ​ഗ​വും​ 15​ ​-​ 18​ ​പ്രാ​യ​ക്കാ​രാ​ണ്.​ ​ഹാ​ഗി​ൽ​ ​അ​ധി​കൃ​ത​ർ​ ​അ​ടി​യ​ന്ത​രാ​വ​സ്ഥ​ ​പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ക​യാ​ണ്.​ ​ക്രൊ​യേ​ഷ്യ,​ ​ഇ​റ്റ​ലി,​ ​ആ​സ്ട്രി​യ,​സ്പെയിൻ​ ​എ​ന്നി​വി​ട​ങ്ങ​ളി​ലും​ ​ജ​ന​ങ്ങ​ൾ​ ​വ്യാ​പ​ക​മാ​യി​ ​പ്ര​തി​ഷേ​ധി​ക്കു​ന്നു​ണ്ട്.​ ​ആ​സ്ട്രി​യ​ൻ​ ​ത​ല​സ്ഥാ​ന​മാ​യ​ ​വി​യ​ന്ന​യി​ൽ​ ​ഫ്രീ​ഡം​ ​എ​ന്നെ​ഴു​തി​യ​ ​ബാ​ന​റു​ക​ൾ​ ​ഉ​യ​ർ​ത്തി​പ്പി​ടി​ച്ചാ​ണ് ​പ്ര​തി​ഷേ​ധം​ ​ന​ട​ക്കു​ന്ന​ത്.​ ​ഇ​ന്ന​ലെ​ ​ന​ട​ന്ന​ ​പ്ര​തി​ഷേ​ധ​ത്തി​ൽ​ 35000​ത്തി​ല​ധി​കം​ ​പേ​ർ​ ​പ​ങ്കെ​ടു​ത്തു.

 യു.എസിൽ പ്രായപൂർത്തിയായവർക്ക് ബൂസ്റ്റർ ഡോസ്

മഞ്ഞുകാലത്ത് കൊവിഡ് രൂക്ഷമാകാതിരിക്കാ‍ൻ വാക്സിൻ ബൂസ്റ്റർ ഡോസ് 18 വയസ്സിന് മുകളിലുള്ള എല്ലാവർക്കും നൽകുമെന്ന് അമേരിക്ക. 50 വയസ്സിനു മുകളിലുള്ളവരെ വിശേഷിച്ചും ബൂസ്റ്റർ ഡോസ് സ്വീകരിക്കാൻ പ്രോത്സാഹിപ്പിക്കണമെന്നും സെന്റേഴ്സ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ നിർദ്ദേശിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, WORLD, WORLD NEWS, COVID
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360