പെഷവാർ: പാകിസ്ഥാനിലെ പള്ളിയിൽ ജുമാ നമസ്‌ക്കാരത്തിനിടെ ഉണ്ടായ ചാവേർ സ്‌ഫോടനത്തിൽ 16 പേർ കൊല്ലപ്പെട്ടു. 56 പേർക്ക് പരിക്കേറ്റതായി അധികൃതർ അറിയിച്ചു. വടക്കുപടിഞ്ഞാറൻ പാകിസ്ഥാനിലെ ഖൈബർ പക്തൂൺഖ്വ പ്രവിശ്യയിലുള്ള കോഹട്ട് ജില്ലയിലെ പള്ളിയിലാണ് സംഭവം. പ്രാർത്ഥനയ്ക്കായി എത്തിയ വിശ്വാസികളായിരുന്നു പരിക്കേറ്റവരിൽ ഭൂരിഭാഗവും. ഇവരിൽ പലരുടെയും നില ഗുരുതരമായി തുടരുകയാണ്.
പള്ളിയിലേക്ക് സ്ഫോടകവസ്തുക്കൾ നിറച്ച വാഹനം അക്രമികൾ ഇടിച്ചുകയറ്റുകയായിരുന്നുവെന്ന് അധികൃതർ അറിയിച്ചു. പൊലീസ് ആസ്ഥാനത്തേക്ക് അതിക്രമിച്ചു കടക്കാൻ ശ്രമിച്ച രണ്ട് ആയുധധാരികളായ അക്രമികളും സുരക്ഷാ ഉദ്യോഗസ്ഥരും തമ്മിൽ ഏറ്റുമുട്ടൽ ഉണ്ടായതായി പൊലീസ് വ്യക്തമാക്കി. കൊല്ലപ്പെട്ടവരിൽ അഞ്ച് പൊലീസുകാരും 10 പ്രദേശവാസികളുമാണ് ഉൾപ്പെട്ടിരിക്കുന്നതെന്ന് ആശുപത്രി അധികൃതർ സ്ഥിരീകരിച്ചിട്ടുണ്ട്. ഒരു അക്രമിയെ വധിച്ചതായും അധികൃതർ അറിയിച്ചു.
അക്രമത്തെ പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് അപലപിച്ചു. ഹംഗു ജില്ലയിൽ സുരക്ഷാ സേനയുടെ വാഹനവ്യൂഹത്തിന് നേരെ റോഡരികിൽ സ്ഥാപിച്ച ബോംബ് പൊട്ടിത്തെറിച്ച് ആറ് സൈനികർ കൊല്ലപ്പെട്ട് ഒരു ദിവസത്തിന് ശേഷമാണ് അടുത്ത ആക്രമണം. ഇന്നലെ വിവിധ പ്രദേശങ്ങളിൽ സുരക്ഷാ സേന നടത്തിയ റെയ്ഡിൽ പാക് താലിബാൻ സംഘടനയിൽപ്പെട്ട 10 ഭീകരരെ വധിച്ചതായി സൈന്യവും പൊലീസും അറിയിച്ചിരുന്നു.
അഫ്ഗാനിസ്ഥാനോട് ചേർന്നുകിടക്കുന്ന പ്രദേശമാണ് ഖൈബർ പക്തൂൺഖ്വ പ്രവിശ്യ. അഫ്ഗാനിലെ താലിബാനുമായി ബന്ധമുള്ള പാക് താലിബാൻ, കുറച്ചുകാലമായി പാകിസ്ഥാനിൽ പൊലീസിനെയും സാധാരണക്കാരെയും ലക്ഷ്യമിട്ട് ആക്രമണങ്ങൾ നടത്തുകയാണ്. ഈ ഭീകരർക്ക് പിന്നിൽ അഫ്ഗാനിസ്ഥാനാണെന്നാണ് പാകിസ്ഥാൻ ആരോപിക്കുന്നത്. എന്നാൽ, ആരോപണം അഫ്ഗാൻ ഭരണകൂടം തള്ളിക്കളഞ്ഞു. 2023ൽ ഖൈബർ പക്തൂൺഖ്വ പ്രവിശ്യയുടെ തലസ്ഥാനമായ പെഷവാറിലെ പള്ളിയിലും ചാവേർ ബോംബ് സ്‌ഫോടനത്തിൽ 101 പേർ കൊല്ലപ്പെട്ടിരുന്നു.
A suicide bombing at a mosque during Friday prayers in Kohat, Khyber Pakhtunkhwa province, northwestern Pakistan, killed 16 people (including 5-6 police officers and 10 locals) and injured 56 others.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |