SignIn
Kerala Kaumudi Online
Friday, 18 September 2026 6.51 AM IST

സ്വാതന്ത്ര്യ ദിനാഘോഷം : ഐ.എൻ.എസ് സത്പുര സാൻഡിയാഗോയിൽ

satpura

സാൻഫ്രാൻസിസ്കോ : സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി ഇന്ത്യൻ നാവികസേനയുടെ ഐ.എൻ.എസ് സത്പുര യുദ്ധക്കപ്പൽ യു.എസിലെ സാൻ ഡിയാഗോ തുറമുഖത്തെത്തി. ആസാദി കാ അമൃത് മഹോത്സവിന്റെ ഭാഗമായി സത്പുരയിൽ ഇന്ന് ഇന്ത്യൻ ത്രിവർണ്ണ പതാക ഉയർത്തി വർണ്ണാഭമായ ആഘോഷങ്ങൾ നടത്തും. വടക്കേ അമേരിക്കയുടെ പടിഞ്ഞാറൻ തീരത്തെത്തുന്ന ഇന്ത്യൻ നാവികസേനയുടെ ആദ്യ യുദ്ധക്കപ്പലാണ് സത്പുര.

സ്വാതന്ത്ര്യ ദിനാഘോഷങ്ങളുടെ ഭാഗമായി ആറ് ഭൂഖണ്ഡങ്ങളിലും മൂന്ന് സമുദ്രങ്ങളിലുമായുള്ള പ്രധാന തുറമുഖങ്ങളിൽ സന്ദർശനം നടത്തുന്ന ഇന്ത്യൻ നാവികസേന എട്ട് കപ്പലുകളിൽ ഒന്നാണ് സത്പുര. ഐ.എൻ.എസ് ചെന്നൈ, ഐ.എൻ.എസ് ബെത്‌വ എന്നിവ മസ്കറ്റിലെത്തി. വിദേശ സന്ദർശന ദൗത്യത്തിലുള്ള ഐ.എൻ.എസ് സരയൂ (സിംഗപ്പൂർ ), ഐ.എൻ.എസ് ത്രികണ്ഡ് (മൊംബാസ ), ഐ.എൻ.എസ് സുമേധ ( പെർത്ത് ), ഐ.എൻ.എസ് തർക്കാഷ് (റിയോ ഡി ജനീറോ), ഐ.എൻ.എസ് തരംഗിണി (ലണ്ടൻ) എന്നീ കപ്പലുകളിലും ഇന്ന് ഇന്ത്യൻ പതാക ഉയർത്തും.

എല്ലാ കപ്പലുകളിലും ഇന്ന് വിവിധ ആഘോഷപരിപാടികൾ സംഘടിപ്പിക്കും. ഐ.എൻ.എസ് തരംഗിണിയിലെ നാവികർ ലണ്ടനിലെ കോമൺവെൽത്ത് മെമ്മോറിയൽ ഗേറ്റ്സിൽ, രണ്ട് ലോകമഹായുദ്ധങ്ങളിൽ ജീവൻ അർപ്പിച്ച ഇന്ത്യൻ സൈനികർക്ക് ആദരാഞ്ജലി അർപ്പിക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, WORLD, WORLD NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360