
തിരുവനന്തപുരം: പതിനേഴുകാരിയായ വിദ്യാർത്ഥിനിയെ ലൈംഗികമായി ഉപദ്രവിച്ച കെ.എസ്.ആർ.ടി.സി കണ്ടക്ടറെ പ്രത്യേക പോക്സോ അതിവേഗ കോടതി അഞ്ച് വർഷം കഠിന തടവിനും 15,000 രൂപ പിഴക്കും ശിക്ഷിച്ചു. പിഴ ഒടുക്കിയില്ലെങ്കിൽ പ്രതി ആറ് മാസം അധിക തടവ് അനുഭവിക്കണം. ജഡ്ജി അഞ്ജു മീര ബിർളയാണ് അരുവിക്കര ചാണിച്ചാൽക്കടവ് സ്വദേശി അരുൺകുമാറി(46)നെ ശിക്ഷിച്ചത്.
വെള്ളനാട് നിന്ന് കിഴക്കേകോട്ടയ്ക്ക് പോകുന്ന ബസിൽ വച്ചാണ് സംഭവം. പെൺകുട്ടി രാവിലെ സ്ഥിരമായി സ്കൂളിൽ പോകുന്ന ബസിലെ കണ്ടക്ടറായിരുന്നു പ്രതി. 2024 സെപ്റ്റംബർ 23ന് രാവിലെ ബസ് മരുതുംകുഴി ഭാഗത്ത് എത്തിയപ്പോൾ തിരക്കിനിടെ നിൽക്കുകയായിരുന്ന പെൺകുട്ടിയുടെ സ്വകാര്യഭാഗത്ത് കടന്നുപിടിച്ച പ്രതി കുട്ടിയെ ഉപദ്രവിക്കുകയായിരുന്നു.
കുട്ടിയുടെ താമസ സ്ഥലത്തേക്ക് മറ്റു ബസ് സൗകര്യം ഇല്ലാത്തതിനാൽ ഇതേ ബസിൽ തന്നെ വീണ്ടും സ്കൂളിൽ പോകേണ്ടി വന്നു. സംഭവശേഷം ഡിപ്രെഷനിൽ ആയ കുട്ടിയെ സൈക്കോളജിസ്റ്റിനെ കാണിച്ചപ്പോഴാണ് പീഡനവിവരം പുറത്ത് അറിയുന്നത്. സ്പെഷ്യൽ പബ്ലിക് പ്രൊസിക്യൂട്ടർ ആർ.എസ് വിജയ് മോഹൻ ഹാജരായി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |