SignIn
Kerala Kaumudi Online
Friday, 31 July 2026 4.03 AM IST

വിലകുറഞ്ഞ മദ്യം മുന്തിയ ഇനമാക്കി വില്പന; പ്രതി പിടിയിൽ

arrest1
വ്യാജമദ്യവുമായി പിടിയിലായ ഹാഷിം സുൾഫിക്കർ

ഒറിജിനലിനെ വെല്ലും വ്യാജൻ


തിരുവനന്തപുരം: ബിവറേജസ് കോർപ്പറേഷന്റെ ഔട്ട്‌ലെറ്റുകളിൽ നിന്ന് വിലകുറഞ്ഞ മദ്യം വാങ്ങി എസെൻസു മറ്റും ചേർത്ത് മുന്തിയ ഇനം മദ്യമാക്കി വില്പന നടത്തിവന്ന യുവാവ് പിടിയിൽ.വള്ളക്കടവ് ടി.സി 36/1941 വയലിൽ വീട്ടിൽ ഹാഷിം സുൾഫിക്കറിനെയാണ് ( 52) ഓപ്പറേഷൻ തണ്ടറിന്റെ ഭാഗമായി തിരുവനന്തപുരം എക്‌സൈസ് എൻഫോഴ്സ്മെന്റ് ആൻഡ് ആന്റി നാർക്കോട്ടിക് സ്‌പെഷ്യൽ സ്‌ക്വാഡ് അറസ്റ്റ് ചെയ്തത്.

വിലകുറഞ്ഞ ബ്രാൻഡുകൾ വാങ്ങി ബ്ലാക്ക് ലേബൽ, ഷിവാസ് റീഗൽ ഉൾപ്പെടെ വിലയേറിയ സ്‌കോച്ച് ഇനത്തിൽപ്പെട്ട മദ്യമാക്കി മാറ്റും.ഇത് ലേബൽ പതിച്ച് ഉയർന്ന വിലയ്ക്ക് വിൽക്കുകയാണ് പതിവ്. ഇത്തരത്തിൽ മദ്യം തയ്യാറാക്കിക്കൊണ്ടിരിക്കെയാണ് പിടിയിലായത്. .എക്‌സൈസ് സർക്കിൾ ഇൻസ്പെക്ടർ അരുൺ അശോകിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ വീട്ടിന്റെ കിടപ്പുമുറിയിൽ നിന്ന് 6.5 ലിറ്റർ ഇന്ത്യ നിർമ്മിത വിദേശമദ്യം ,14 ലിറ്റർ വ്യാജമദ്യം എന്നിവ പിടിച്ചെടുത്തു.വീട്ടിൽ വ്യാജമദ്യം യൂണീറ്റ് പ്രവർത്തീക്കുന്നുവെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.

ബാറുകളിലും പരിശോധന നടത്തും
ഓണം ലക്ഷ്യമിട്ട് ബാറുകളിലടക്കം ഇത്തരത്തിലുള്ള വ്യാജമായി നിർമ്മിച്ച മദ്യം ഉപയോഗിക്കുന്നുണ്ടോയെന്ന സംശയം ഉള്ളതിനാൽ വരും ദിവസങ്ങളിൽ പരിശോധന കർശനമാക്കുമെന്ന് എക്‌സൈസ് അറിയിച്ചു.തീരമേഖലയിൽ പലേടത്തും ഇത്തരത്തിലുള്ള വ്യാജ മദ്യമാണ് വിലകൂടിയ മദ്യം എന്ന നിലയിൽ വില്ക്കുന്നുവെന്ന് വിവരം ലഭിച്ചിട്ടുണ്ട്. ഇത്തരത്തിൽ മദ്യം നിർമ്മിക്കുകയും വില്പന നടത്തുകയും ചെയ്യുന്ന കൂടുതൽ സംഘങ്ങളുണ്ടെന്ന സൂചനയുടെ അടിസ്ഥാനത്തിൽ പരിശോധന ശക്തമാക്കിയിട്ടുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: THIRUVANANTHAPURAM, ARRESTED
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY