SignIn
Kerala Kaumudi Online
Saturday, 01 August 2026 3.53 AM IST

88കാരിയെ മാനഭംഗപ്പെടുത്തിയ യുവാവിന് 30 വർഷം കഠിന തടവ്

s

കോട്ടയം : 88കാരിയെ വീട്ടിൽക്കയറി മാനഭംഗപ്പെടുത്തിയ കിടങ്ങൂർ മംഗലാരം ഭാഗത്ത് കാഞ്ഞിരക്കാട്ട് പ്രസാദ് വിജയന് (24) 30 വർഷം കഠിന തടവും 1.15 ലക്ഷം രൂപ പിഴയും ശിക്ഷ. ഈരാറ്റുപേട്ട ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യൽ കോടതി ജഡ്ജി റോഷൻ തോമസിന്റേതാണ് വിധി. പിഴത്തുക അടച്ചാൽ അതിൽ നിന്ന് ഒരു ലക്ഷം രൂപ അതിജീവിതയ്ക്ക് നൽകണം.
2022 ജനുവരി 10 നായിരുന്നു സംഭവം. അന്നത്തെ എസ്.ഐ കുര്യൻ മാത്യുവാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. എസ്.എച്ച്.ഒ ബിജു കെ.ആർ തുടരന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചു. പ്രോസിക്യൂഷനായി സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. ജോസ് മാത്യു തയ്യിൽ ഹാജരായി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CRIME
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY