SignIn
Kerala Kaumudi Online
Saturday, 01 August 2026 3.53 AM IST

ക്ഷേത്രങ്ങളിൽ നടന്ന രണ്ട് മോഷണക്കേസുകളിൽ രണ്ടു പേർ അറസ്റ്റിൽ

aa

അന്തിക്കാട്: ക്ഷേത്രങ്ങളിൽ മോഷണം നടത്തിയ കേസിൽ ചാഴൂർ കാഞ്ഞിരച്ചുവട് സ്വദേശി പണ്ടാത്തറ വീട്ടിൽ ഷൈബിൻ (44), ചെമ്മാപ്പിള്ളി കായംപിള്ളി ആൽ സ്വദേശി കൊരമ്പി വീട്ടിൽ അനീഷ് (43) എന്നിവരെ അന്തിക്കാട് പൊലീസ് അറസ്റ്റ് ചെയ്തു.

കഴിഞ്ഞ മാസം മൂന്നിന് രാത്രി പെരിങ്ങോട്ടുകര കൊട്ടേക്കാട്ട് ഭഗവതി ക്ഷേത്രത്തിൽ കയറി ഏകദേശം 90,000 രൂപ വിലവരുന്ന ഏഴ് തട്ടുകളും, 26ന് രാത്രി ചാഴൂർ വപ്പുഴ ചുള്ളിപ്പറമ്പിൽ ഭഗവതി ക്ഷേത്രത്തിലെ തിടപ്പള്ളിയുടെ വാതിൽ പൊളിച്ച് അകത്തുകയറി 75,000 രൂപ വിലവരുന്ന 15 വിളക്കുകളും മോഷ്ടിച്ചതായാണ് കേസ്. മോഷണമുതൽ അനീഷിന്റെ ഓട്ടോറിക്ഷയിലാണ് കടത്തിക്കൊണ്ടപോയതെന്ന് പൊലീസ് പറഞ്ഞു.

അന്തിക്കാട് സ്റ്റേഷൻ പരിധിയിലെയും സമീപ സ്റ്റേഷനുകളിലെയും മറ്റ് ക്ഷേത്രമോഷണങ്ങളിലും പ്രതികൾക്ക് പങ്കണ്ടോയെന്ന് അന്വേഷണം തുടരുകയാണ്. ഷൈബിൻ മറ്റൊരു കവർച്ചക്കേസ്, വീട്ടിൽ അതിക്രമിച്ച് കയറി സ്ത്രീയെ അപമാനിച്ച കേസ്, മോഷണക്കേസ്, പൊലീസ് ഉദ്യോഗസ്ഥരുടെ ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തിയ കേസ് എന്നിവ ഉൾപ്പെടെ നാല് ക്രിമിനൽ കേസുകളിൽ പ്രതിയാണ്. അന്തിക്കാട് എസ്.എച്ച്.ഒ കേഴ്‌സന്റെ നേതൃത്വത്തിൽ എസ്.ഐമാരായ കൊച്ചുമോൻ, റിജി എന്നിവരും പൊലീസ് സംഘവും ചേർന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

ഫോട്ടോ: പ്രതികളായ അനീഷും ഷൈബിനും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CRIME
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY