SignIn
Kerala Kaumudi Online
Saturday, 15 August 2026 4.43 AM IST

ജൂനിയർ വിദ്യാർത്ഥിക്ക് മർദ്ദനം; ഏഴ് പേർ അറസ്റ്റിൽ   

police
പൊലീസ്

മാനന്തവാടി: ഒന്നാം വർഷ വിദ്യാർത്ഥിയെ മർദ്ദിച്ച സംഭവത്തിൽ ഏഴ് പേരെ മാനന്തവാടി പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസമാണ് ദ്വാരക പോളിടെക്നിക്ക് വിദ്യാർത്ഥി ഷെഫീഖിനെ സീനിയർ വിദ്യാർത്ഥികൾ ചേർന്ന് മർദ്ദിച്ചത്. സംഭനത്തിൽ പൊലീസ് 10 പേർക്കെതിരെ കേസേടുത്തിരുന്നു. കടിയങ്ങാട് എടക്കുടികണ്ടി ഇ.കെ. റഫ്ത്താസ് ( 22), വടകര കൂറുമ്പെൽ അമൽ പ്രഭാകരൻ ( 22), കണിയാമ്പറ്റ, പള്ളിക്കുന്ന് മാവുങ്കൽ എം.എസ്. അരുൺ ( 20), ബാലുശേരി, ശിവപുരം കരുമല കുന്നുമ്മൽ കെ.കെ. സുര്യ ദേവ് ( 21 ), പയ്യമ്പള്ളി വിളക്കതല വി.വി. വിനയ് ഗോപാൽ ( 19 ) ഓർക്കാട്ടേരി മടപറമ്പത്ത് ശിവ് ഖേര ( 23), ആലുവ, എരുമത്തല പുല്ലാട്ട് ഞാലിൽ അസിഫ് പി. ഹസ്സൻ ( 20) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ വിദ്യാർത്ഥികൾക്ക് ഉപാധികളോടെ ജാമ്യം അനുവദിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: WAYANAD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY