SignIn
Kerala Kaumudi Online
Tuesday, 01 September 2026 5.10 AM IST

രണ്ടുപേർക്ക് വെട്ടേറ്റ സംഭവത്തിൽ ഒന്നാം പ്രതി അറസ്റ്റിൽ

police
arrest

വിഴിഞ്ഞം: കോവളം കുഴിവിള കരിങ്കാളി ദേവീക്ഷേത്രത്തിലെ ഉത്സവത്തിനിടെയുണ്ടായ സംഘർഷത്തിൽ രണ്ടുപേർക്ക് വെട്ടേറ്റ സംഭവത്തിൽ ഒന്നാം പ്രതിയെ കോവളം പൊലീസ് അറസ്റ്റുചെയ്തു. കോവളം സ്വദേശി ഉണ്ണിയാണ് (34) പിടിയിലാത്.

കഴിഞ്ഞ ഏപ്രിൽ 23ന് നടന്ന സംഭവത്തിൽ വെങ്ങാനൂർ നീലകേശി പണ്ടാരവിളാകം സ്വദേശികളായ നവീൻരാജ് (32),സുഹൃത്ത് വിഷ്ണുദേവ് (30) എന്നിവർക്കാണ് വെട്ടേറ്റത്. സംഭവവുമായി ബന്ധപ്പെട്ട് അന്ന് ഒരാളെ പൊലീസ് പിടികൂടിയിരുന്നു. ക്ഷേത്രത്തിലെ പരിപാടി കാണാനെത്തിയവർ തമ്മിലുണ്ടായ തർക്കമാണ് അക്രമത്തിൽ കലാശിച്ചത്. ഇനി രണ്ട് പേരെക്കൂടി പിടികൂടാനുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: THIRUVANANTHAPURAM, CRIME, LATEST NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY