SignIn
Kerala Kaumudi Online
Saturday, 15 August 2026 5.19 AM IST

ആദിവാസികളുടെ പ്രശ്നം പഠിക്കാൻ കമ്മിഷൻ വേണം

1

തിരുവനന്തപുരം : സംസ്ഥാനത്തെ ആദിവാസികളുടെ ആവശ്യങ്ങൾ നടപ്പിലാക്കാൻ സർക്കാർ തയ്യാറാകണമെന്ന് ആദിവാസി ഏകോപന സമിതി ചെയർമാൻ കള്ളിക്കാട് പി.സദാശിവൻ കാണി ആവശ്യപ്പെട്ടു. പലപ്പോഴായി നൽകിയ വാഗ്ദാനം നടപ്പിലാക്കാനായിട്ടില്ല. സംസ്ഥാനത്തെ ഭൂമിയില്ലാത്ത മുഴുവൻ ആദിവാസികൾക്കും ഭൂമി നൽകാനും നിലവിലുള്ള ഭൂനിയമം നടപ്പിലാക്കാനും സർക്കാരിന് നിവേദനം നൽകിയിട്ടുണ്ട്. ഇന്ന് ആദിവാസി ഊരുകളിൽ സഞ്ചാരയോഗ്യമായ റോഡില്ലാതെയും ഭവനമില്ലാതെയും മെയിന്റനൻസ് പദ്ധതി പോലുമില്ലാതെയും കഷ്ടപ്പെടുകയാണ്. ആദിവാസികളുടെ സ്ഥിതിവിവരം മനസിലാക്കാൻ കമ്മിഷനെ നിയമിക്കണമെന്ന് സദാശിവൻ കാണി ആവശ്യപ്പെട്ടു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: A
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA