SignIn
Kerala Kaumudi Online
Monday, 25 May 2026 1.38 PM IST

വി​നോ​ദ​യാ​ത്രാസംഘം സഞ്ചരിച്ച കാർ അ​പ​ക​ട​ത്തി​ൽപെട്ട് മൂന്നു മരണം

a
മുനീറ,​ മുനീർ, മോ​ഹി​ദ് സി​ദാ​ൻ

ക​ണ്ണൂ​ർ: ക​ണ്ണൂ​രി​ൽ നി​ന്ന് നി​ന്ന് ഊ​ട്ടി​യി​ലേ​ക്ക് വി​നോ​ദ​യാ​ത്ര​ പോ​യ ഏ​ഴം​ഗ കു​ടും​ബം സ​ഞ്ച​രി​ച്ച കാ​ർ അ​പ​ക​ട​ത്തി​ൽപെ​ട്ട് മൂന്നു പേ​ർക്ക് ദാരുണാന്ത്യം. നീ​ർ​ച്ചാ​ൽ വെ​ത്തി​ല​പ്പ​ള്ളി​യി​ലെ മു​നീ​റാ​സി​ൽ മു​നീ​റ (45), പേ​ര​ക്കു​ട്ടി മോ​ഹി​ദ് സി​ദാ​ൻ (നാ​ല്), മ​ക​ളു​ടെ ഭ​ർ​ത്താ​വ് മ​ല​പ്പു​റം മമ്പുറം സ്വ​ദേ​ശി മു​നീ​ർ (30) എന്നിവരാണ് മരിച്ചത്. മുനീറയുടെ മകൾ നിഹാല സുൽത്താനയുടെ ഏഴ് മാസം വളർച്ചയെത്തിയ ഗർഭസ്ഥ ശിശുവിനും ജീവൻ നഷ്ടപ്പെട്ടു.

ഇ​ന്ന​ലെ പു​ല​ർ‌​ച്ചെ ഇ​വ​ർ സ​ഞ്ച​രി​ച്ച കാ​ർ മു​ത്ത​ങ്ങ ചെ​ക്ക്‌പോ​സ്റ്റ് ക​ഴി​ഞ്ഞ് ലോ​റി​യു​മാ​യി കൂ​ട്ടി​യി​ടി​ക്കു​ക​യാ​യി​രു​ന്നു. അപകടത്തിൽ കാർ പൂർണമായും തകർന്നു. പ്ര​വാ​സി​യാ​യ ഷ​ഫീ​ക്കി​ന്റെ ഭാ​ര്യ​യും ആ​യി​ഷാ​ബി-​ഹു​സൈ​ൻ മ​ണി​ക്സെ​ൻ ദമ്പതി​ക​ളു​ടെ മ​ക​ളു​മാ​ണ് മു​നീ​റ.

മു​നീ​റ​യു​ടെ മ​ക​ൾ ഷ​ഹ​ല പർവീണിന്റെയും ​ബി​ലാ​ലിന്റെയും മ​ക​നാ​ണ് മ​രി​ച്ച മോ​ഹി​ദ് സി​ദാ​ൻ. നി​ഹാ​ല​ സുൽത്താനയുടെ ഭ​ർ​ത്താ​വാ​ണ് മു​നീ​ർ. അ​പ​ക​ട​ത്തി​ൽ ഷ​ഹ​ലയ്ക്കും ​ബി​ലാ​ലിനും മു​നീ​റ​യു​ടെ മ​റ്റൊ​രു മ​ക​ളായ സ​നി​യ മിർസയ്ക്കും നിസാര പ​രി​ക്കേ​റ്റു.

മൃതദേഹങ്ങൾ ഗുണ്ടൽപേട്ട് സർക്കാർ ആശുപത്രിയിൽ പോസ്റ്റുമോർട്ടത്തിന് ശേഷം രാത്രിയോടെ കണ്ണൂരിലെത്തിച്ച് സിറ്റി ജുമാ മസ്ജിദ് ഖബർസ്ഥാനിൽ കബറടക്കി.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: ACCIDENT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA