
പെരിന്തൽമണ്ണ: വെള്ളം കയറിയ മക്കരപ്പറമ്പ് - കുറുവ റോഡിലൂടെ സഞ്ചരിക്കുന്നതിനിടെ ഒഴുക്കിന്റെ ശക്തിയിൽ പെട്ട് ഓഡി കാർ പാടത്തേക്ക് വീണു. ഡ്രൈവർ പുറത്തേക്ക് ചാടി രക്ഷപ്പെട്ടു. ഇന്നലെ പുലർച്ചെ നാലോടെയാണ് സംഭവം. നാട്ടുകാരും രക്ഷാപ്രവർത്തകരും ചേർന്ന് താഴ്ന്നു കൊണ്ടിരുന്ന കാർ സുരക്ഷിതമാക്കി. ക്രെയിൻ ഉപയോഗിച്ച് കരയിലേക്ക് ഉയർത്തി. റോഡിന് മുകളിലൂടെ ശക്തിയായി വെള്ളം ഒഴുകിയപ്പോഴാണ് വാഹനം അപകടത്തിൽ പെട്ടത്. ഡ്രൈവർ മാത്രമേ കാറിലുണ്ടായിരുന്നുള്ളൂ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |