SignIn
Kerala Kaumudi Online
Wednesday, 01 July 2026 5.04 AM IST

വികസനത്തിന് ടീം വർക്ക് അനിവാര്യം: മുഖ്യമന്ത്രി

a

വിരമിച്ച ചീഫ് സെക്രട്ടറിക്ക് യാത്രഅയപ്പ് നൽകി

തിരുവനന്തപുരം: കേരളത്തിന്റെ സമഗ്രമായ വികസനത്തിന് സെക്രട്ടേറിയറ്റിലെയും മറ്റ് സർക്കാർ മേഖലകളിലെയും ഉദ്യോഗസ്ഥർ ഒറ്റക്കെട്ടായി പ്രവർത്തിക്കണമെന്ന് മുഖ്യമന്ത്രി വി.ഡി സതീശൻ പറഞ്ഞു. വിരമിക്കുന്ന ചീഫ് സെക്രട്ടറി ഡോ. എ.ജയതിലകിനും അഡിഷണൽ ചീഫ് സെക്രട്ടറി ഡോ. രാജൻ എൻ. ഖോബ്രഗഡെയ്ക്കും സെക്രട്ടേറിയറ്റ്

ഡർബാർ ഹാളിൽ സർക്കാർ നൽകിയ യാത്രയയപ്പ് ചടങ്ങിൽ സംസാരിക്കുകയായിരുന്നു

അദ്ദേഹം.

മുൻപ് വിരമിക്കൽ ജീവിതത്തിന്റെ അവസാനമായാണ് പലരും കണ്ടിരുന്നതെങ്കിൽ, ഇന്ന് സാഹചര്യങ്ങൾ മാറി. ആയുർദൈർഘ്യം വർദ്ധിച്ചതിനാൽ സർവീസിൽ

ഉണ്ടായിരുന്നതിനേക്കാൾ കൂടുതൽ കാലം വിരമിച്ച ശേഷമുള്ള ജീവിതം മുന്നോട്ടു കൊണ്ടു പോകാൻ കഴിയുന്നു. മുതിർന്ന പൗരന്മാർക്ക് കൂടുതൽ ക്രിയാത്മകമായി സമൂഹത്തിന് സംഭാവന ചെയ്യാൻ കഴിയുന്ന സാഹചര്യമുണ്ടാക്കും. സർക്കാരിന്റെ ഉപഹാരം എ.ജയതിലകിനും രാജൻ എൻ.ഖോബ്രഗഡെയ്ക്കും മുഖ്യമന്ത്രി സമ്മാനിച്ചു.

വിരമിക്കുന്ന രണ്ട് ഉന്നത ഉദ്യോഗസ്ഥരുടെയും പ്രവർത്തനങ്ങൾ മാതൃകാപരമായിരുന്നുവെന്ന് മന്ത്രി പി.കെ. കുഞ്ഞാലികുട്ടി പറഞ്ഞു. നിയുക്ത ചീഫ് സെക്രട്ടറി ബിശ്വനാഥ് സിൻഹ സ്വാഗതവും,പൊതുഭരണ വകുപ്പ് സെക്രട്ടറി കെ.ബിജു

നന്ദിയും പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA