SignIn
Kerala Kaumudi Online
Wednesday, 01 July 2026 5.04 AM IST

100ദിന  പദ്ധതി: മുഖ്യമന്ത്രിയുടെ  മുന്നിലേക്ക്  633  നിർദ്ദേശങ്ങൾ

1

# വൈൻ നയം നടപ്പാക്കണം
# ആശാവേതനം 700 ആക്കണം
# ഇന്ന് പ്രഖ്യാപനം

തിരുവനന്തപുരം: സർക്കാരിന്റെ നൂറുദിന കർമ്മ പരിപാടിയിൽ വൈൻ നയം നടപ്പാക്കണമെന്ന് നികുതി വകുപ്പ്. ആശാവർക്കർമാരുടെ ദിവസ വേതനം 700 രൂപയാക്കണമെന്ന് ആരോഗ്യ വകുപ്പ്. സംഘങ്ങൾ പൊതുജനങ്ങളിൽ നിന്നും സ്വീകരിക്കുന്ന മുഴുവൻ നിക്ഷേപങ്ങൾക്കും പരിധിയില്ലാതെ ഗ്യാരന്റി നൽകണമെന്ന് സഹകരണ വകുപ്പ്.

ഇത്തരത്തിൽ 633 നിർദ്ദേശങ്ങളാണ് വിവിധ വകുപ്പുകളിൽ നിന്ന് മുഖ്യമന്ത്രിയുടെ മുന്നിലെത്തിയത്. ഇവയിൽ നിന്ന്

തിരഞ്ഞെടുത്തത് 100 ദിന കർമ്മ പരിപാടിയായി ഇന്ന് പ്രഖ്യാപിക്കും.

പഴങ്ങൾ സംസ്‌കരിച്ച് വൈൻ ഉത്പാദിപ്പിക്കാനാണ് വൈൻ നയം നടപ്പാക്കണമെന്ന് നികുതി വകുപ്പ് നിർദ്ദേശിച്ചത്. നിക്ഷേപകരെ സംരക്ഷിക്കാനായി ഡെപ്പോസിറ്റ് ഗ്യാരന്റി ഫണ്ട്, പുനരുദ്ധാരണ ഫണ്ട്, റിസോഴ്സ് ഫണ്ട് എന്നിവ ചേർത്ത് പ്രത്യേക ഫണ്ട് രൂപീകരിക്കണമെന്നും സഹകരണ വകുപ്പ് ആവശ്യപ്പെട്ടു. ഗുരുതര രോഗബാധിതരുടെയും മരിച്ചവരുടെയും വായ്പാ ബാദ്ധ്യത ഒഴിവാക്കുന്ന തരത്തിൽ റിസ്‌ക് ഫണ്ട് പദ്ധതി വിപുലീകരിക്കണം. സഹകരണമേഖലയിൽ വിനിയോഗിക്കാതെ കിടക്കുന്ന മുഴുവൻഫണ്ടും ഫലപ്രദമായി സർക്കാരിന്റെ ഭവന നിർമ്മാണം അടക്കമുള്ള പദ്ധതികൾക്കായി വിനിയോഗിക്കണമെന്നും ആവശ്യപ്പെട്ടു.

തെരുവുനായ പ്രശ്നം മുതൽ

ബ്ളേഡ് പലിശ വരെ....

1. തെരുവ് നായ പ്രശ്നത്തിന് പരിഹാരം കാണാൻ തദ്ദേശഭരണ സ്ഥാപനങ്ങളുമായി ചേർന്ന് പ്രത്യേക പദ്ധതി.

ഓരോ നിയമസഭാ മണ്ഡലത്തിലും ഡോഗ് ഷെൽട്ടറുകൾ

2. മനുഷ്യ-വന്യജീവി സംഘർഷം ഫലപ്രദമായി നേരിടാൻ നിയമഭേദഗതി വരുത്തണം.

3. ജെ.ബി കോശി കമ്മിഷന്റെ ശുപാർശ നടപ്പാക്കണം.

4. പൊതുവിദ്യാഭ്യസം മെച്ചപ്പെടുത്താൻ നവോദയ മാതൃകയിൽ സ്‌കൂൾ ഒഫ് എക്സലൻസ് കൊണ്ടുവരണം.

5. പ്രാദേശിക ആവശ്യം നോക്കി ഹയർ സെക്കൻഡറി ബാച്ച്.

6. ലോൺ ആപ്പുകൾക്കെതിരെ നടപടി വേണം. അമിത പലിശയ്ക്ക് പണം കടം കൊടുക്കുന്നതിന് നിയന്ത്രണം വേണം.

7. അനാവശ്യ ഹർത്താൽ തടയണം.

8. അവൾക്കൊപ്പം പദ്ധതി നടപ്പാക്കണം.

9. വിഴിഞ്ഞം തുറമുഖ പദ്ധതി മൂലം മത്സ്യതൊഴിലാളികൾക്കുണ്ടായ ആഘാതം പരിഹരിക്കാൻ പാക്കേജ് നടപ്പാക്കണം.

10 . കേരള സമുദ്രനയം നടപ്പാക്കണം.

11. വിഴിഞ്ഞം തുറമുഖവുമായി ബന്ധപ്പെട്ട റെയിൽ, റോഡ് ഗതാഗത പദ്ധതികൾ പൂർത്തീകരിക്കണം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CHIEFMINISTER
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA