
തിരുവനന്തപുരം/കൊച്ചി: അഞ്ചുമാസത്തെ ശമ്പളം നഷ്‌ടപരിഹാരമായി നൽകി കൊച്ചി, കോഴിക്കോട് ഓഫീസുകളിലെ 800 ജീവനക്കാരുടെ പിരിച്ചുവിടൽ നടപടി പൂർത്തിയാക്കി കോറോ ഹെൽത്ത് കമ്പനി. മന്ത്രിതല ചർച്ചകളിലെ ധാരണപ്രകാരം അഞ്ചുമാസത്തെ ശമ്പളം ബാങ്ക് അക്കൗണ്ടിൽ ഇന്നലെ നൽകി. രണ്ടുമാസത്തെ ശമ്പളം നഷ്‌ടപരിഹാരമായി നേരത്തെ നൽകിയിരുന്നു. തൊഴിൽമന്ത്രി ബിന്ദുകൃഷ്‌ണ കൊച്ചിയിലും തിരുവനന്തപുരത്തും വിളിച്ച യോഗങ്ങളിൽ പിരിച്ചുവിടൽ പിൻവലിക്കില്ലെന്ന് കമ്പനി അറിയിച്ചു. നഷ്‌ടപരിഹാരമായി 10 മാസത്തെ ശമ്പളം വേണമെന്ന് ജീവനക്കാർ ആവശ്യപ്പെട്ടു. രണ്ടു മാസത്തെയേ നൽകൂവെന്ന് കമ്പനിയും അറിയിച്ചു. തിരുവനന്തപുരത്തെ ചർച്ചയിൽ അഞ്ചുമാസത്തെ കൂടി ശമ്പളം നൽകാൻ ധാരണയിലായി. ഇതോടെ കേരളത്തിലെ പ്രവർത്തനം അവസാനിപ്പിച്ചു. ജീവനക്കാർക്ക് എക്സ്പീരിയൻസ് സർട്ടിഫിക്കറ്റ്, റിലീവിംഗ് ലെറ്റർ ഉൾപ്പെടെയുള്ള മറ്റ് രേഖകളും ഉടൻ കൈമാറും. ജോലി നഷ്ടപ്പെട്ടവർക്ക് മറ്റ് സ്ഥാപനങ്ങളിൽ തൊഴിൽ ലഭ്യമാക്കാൻ കഴിയുമോയെന്ന് സർക്കാർ പരിശോധിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |