SignIn
Kerala Kaumudi Online
Friday, 19 June 2026 5.01 AM IST

യു.ഡി.എഫ് ഭരണം പിറകോട്ട് നയിക്കും: സി.പി.എം

a

തിരുവനന്തപുരം: യു.ഡി.എഫ് ഭരണം കേരളത്തെ പിറകോട്ട് നയിക്കുന്നതാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് പ്രസ്താവിച്ചു. കേന്ദ്രത്തിന്റെ ആഗോളവത്കരണ നയങ്ങൾ അതേപോലെ സ്വീകരിക്കുകയാണ്. സ്വകാര്യവത്കരണത്തിന്റെ അജൻഡയിലേക്ക് കേരളത്തെ കൊണ്ടുപോകുന്ന നയപരിപാടികളാണ് ധവളപത്രത്തിലുള്ളത്. വർഗ്ഗീയ ശക്തികളുമായി സമരസപ്പെട്ടുപോകുന്നു. ജനഗണമന ഒഴിവാക്കി വന്ദേമാതരത്തെ പ്രതിഷ്ഠിച്ചു.

ആശാവർക്കർമാർക്ക് 21,000 രൂപയെന്ന പ്രഖ്യാപനം നടന്നില്ല. എല്ലാ കെ.എസ്.ആർ.ടി.സി ബസ്സിലും സ്ത്രീകൾക്ക് സൗജന്യ യാത്രാ വാഗ്ദാനവും പാലിച്ചില്ല. കുട്ടികളുടെ ബസ് പാസിന്റെ തുക 10ൽ നിന്ന് 110 രൂപയാക്കി. പവർകട്ടും തിരിച്ചുവരുന്നു. ഇടതുപക്ഷ വിരുദ്ധ ശക്തികളെ കൂട്ടിയോജിപ്പിച്ച് തിരഞ്ഞെടുപ്പിൽ വിജയിച്ചതിനാൽ അവരുടെ സമ്മർദ്ദത്തിൽ മുന്നോട്ടുപോകേണ്ട സ്ഥിതിയാണ്. ദേവസ്വം ലീഗൽ അഡ്വൈസർ നിയമനം ഇതിന്റെ ഭാഗമാണ്. സർക്കാരിന്റെ നയങ്ങൾക്കെതിരെ ജനാധിപത്യ ശക്തികൾ മുന്നോട്ട് വരണം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CPM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA