
കോഴിക്കോട്: വ്യായാമമില്ല. പ്രിയം ഫാസ്റ്റ് ഫുഡിനോട്. ജീവിത ശൈലീ രോഗങ്ങളിലേക്ക് വീഴുകയാണ് മലയാളി യുവത. ആർദ്രം ആരോഗ്യം ജീവിതശൈലി രോഗനിർണയ സ്‌ക്രീനിംഗ് പരിപാടിയായ 'ശൈലി"യുടെ മൂന്നാംഘട്ട സർവേയിലാണ് കണ്ടെത്തൽ. 30നും 50നും ഇടയിൽ പ്രായമുള്ള 31,13,728 പേരിൽ 12,69,722 പേർക്കും ജീവിതശൈലീ രോഗങ്ങളുണ്ട്. ഇവർ 'ഹൈ റിസ്ക്" പട്ടികയിലാണ്. ആലപ്പുഴയാണ് മുന്നിൽ.
3,14,224ൽ 1,46,767 പേർക്കും രോഗ സാദ്ധ്യത. പ്രായം, ജീവിത ശൈലി, ലഹരി ശീലം, ശരീരഭാരം, വ്യായാമ ശീലം തുടങ്ങിയവ അടിസ്ഥാനമാക്കിയുള്ള ജനസംഖ്യാധിഷ്ഠിത വിലയിരുത്തൽ ചെക്‌ലിസ്റ്റ് (സി.ബി.എ.സി) 46.71 ശതമാനമാണ്. സി.ബി.എ.സി സ്കോർ നാലിനു മുകളിലുള്ളവർക്ക് ഉയർന്ന അപകട സാദ്ധ്യതയുണ്ട്. തൃശൂരാണ് രണ്ടാമത്. സി.ബി.എ.സി സ്കോർ 46.30 ശതമാനം. ഇടുക്കിയിലാണ് കുറവ്. 34.33 ശതമാനം. (34,062ൽ 11,706 പേർ).
വില്ലനായി രക്തസമ്മർദ്ദം
കേരളത്തിൽ കൂടുതൽ പേർക്കും ഹെെപ്പർ ടെൻഷനുണ്ട്. സർവേയിലുൾപ്പെട്ട 31,14,589ൽ 4,04,449 പേർക്കും ഹെെപ്പർ ടെൻഷനാണ്. ആദ്യഘട്ടത്തിൽ 16,55,350 പേരിൽ സ്ഥിരീകരിച്ചു. രണ്ടാംഘട്ടത്തിൽ 18,33,547 ആയി. ഹൈപ്പർ ടെൻഷനും പ്രമേഹവും ഒന്നിച്ചുള്ളവരുടെ എണ്ണം വർദ്ധിച്ചു. ആദ്യഘട്ടത്തിൽ 6,26,522 പേർക്കും രണ്ടാം ഘട്ടത്തിൽ 8,23,712 പേർക്കും കണ്ടെത്തി. മൂന്നാംഘട്ടത്തിലുൾപ്പെട്ട 1,85,977 പേർക്കും ഇവ രണ്ടുമുണ്ട്. 2,43,205 പേർക്ക് പ്രമേഹവുമുണ്ട്.
ഒന്നാം ഘട്ടം
സർവേയിൽ പങ്കെടുത്തവർ...............1.542 കോടി
ജീവിതശൈലി രോഗ സാദ്ധ്യത .............27.91 ലക്ഷം (18.9)
രക്തസമ്മർദ്ദമുള്ളവർ............................16.55 ലക്ഷം
ഹൈപ്പർ ടെൻഷനും പ്രമേഹവും...........6.26 ലക്ഷം
പ്രമേഹമുള്ളവർ......................................13.37 ലക്ഷം
രണ്ടാം ഘട്ടം
സർവേയിൽ പങ്കെടുത്തവർ..............1.439 കോടി
ജീവിതശൈലി രോഗ സാദ്ധ്യത ...........61.71 ലക്ഷം (42.88%)
രക്ത സമ്മർദ്ദമുള്ളവർ..........................18.33 ലക്ഷം
ഹൈപ്പർ ടെൻഷനും പ്രമേഹവും......... 8.23 ലക്ഷം
പ്രമേഹമുള്ളവർ.....................................12.42 ലക്ഷം
മൂന്നാം ഘട്ടം (ജനുവരി-ജൂൺ പുരോഗമിക്കുന്നു)
സർവേയിൽ പങ്കെടുത്തവർ.................31.15 ലക്ഷം
ജീവിതശൈലി രോഗ സാദ്ധ്യത............12.70 ലക്ഷം (40.78)
രക്തസമ്മർദ്ദമുള്ളവർ.............................4.04 ലക്ഷം
ഹൈപ്പർ ടെൻഷനും പ്രമേഹവും..........1.86 ലക്ഷം
പ്രമേഹമുള്ളവർ.......................................2.43 ലക്ഷം
'പകർച്ചവ്യാധി വ്യാപനം കാരണം സർവേ അല്പം പിറകിലാണ്. ഡിസംബറിനകം മൂന്നാംഘട്ടം പൂർത്തിയാക്കും. ജീവിതശൈലി മാറ്റുകയും വ്യായാമം ശീലമാക്കുകയും വേണം".
- ഡോ. ബിബിൻ ഗോപാൽ,
എൻ.സി.ഡി സ്റ്റേറ്റ് നോഡൽ ഓഫീസർ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |