SignIn
Kerala Kaumudi Online
Monday, 25 May 2026 12.46 PM IST

ഫോൺ പിടിച്ചുവച്ചു: അദ്ധ്യാപകർക്ക് നേരെ കൊലവിളിയുമായി വിദ്യാർത്ഥി

student

പാലക്കാട്: മൊബൈൽ ഫോൺ പിടിച്ചുവച്ചതിന് അദ്ധ്യാപകർക്കുനേരെ കൊലവിളിയുമായി വിദ്യാർത്ഥി. പാലക്കാട് ആനക്കര ഗവ.ഹയർ സെക്കൻഡറി സ്‌കൂളിൽ കഴിഞ്ഞ വെള്ളിയാഴ്ചയാണ് സംഭവമുണ്ടായത്. പ്ലസ് വൺ വിദ്യാർത്ഥിയാണ് പ്രധാന അദ്ധ്യാപകന്റെ മുറിയിലിരുന്ന് കൊലവിളി നടത്തിയത്. സ്‌കൂളിൽ മൊബൈൽ ഫോൺ കൊണ്ടുവരാൻ അനുവാദമില്ല. അത് ലംഘിച്ച് സ്‌കൂളിലേക്ക് മൊബൈൽ ഫോൺ കൊണ്ടുവന്നതിനെ തുടർന്ന് അദ്ധ്യാപകർ ഫോൺ പിടിച്ചുവയ്ക്കുകയായിരുന്നു.

ഫോൺ വാങ്ങിയതിൽ വിദ്യാർത്ഥി അദ്ധ്യാപകനുമായി പ്രശ്നമുണ്ടാക്കി. തുടർന്നാണ് പ്രധാന അദ്ധ്യാപകന്റെ മുറിയിലേക്കു വിളിപ്പിച്ചത്. അവിടെ വച്ചാണ് വിദ്യാർത്ഥി അദ്ധ്യാപകനെ തീർക്കുമെന്നും കൊല്ലുമെന്നുള്ള തരത്തിൽ ഭീഷണിയുയർത്തിയത്.

തന്നെ മാനസികമായി പീഡിപ്പിച്ചെന്ന് നാട്ടുകാരോട് മുഴുവൻ പറയുമെന്നായിരുന്നു ആദ്യം വിദ്യാർത്ഥി പ്രധാനാദ്ധ്യാപകനോട് പറഞ്ഞത്. അദ്ധ്യാപകൻ മൊബൈൽ ഫോൺ കൊടുക്കാതിരുന്നതോടെ പുറത്തിറങ്ങിയാൽ കാണിച്ച് തരാമെന്നായി ഭീഷണി. പുറത്തിറങ്ങിയാൽ എന്താണ് ചെയ്യുകയെന്ന് അദ്ധ്യാപകൻ ചോദിച്ചതോടെയാണ് കൊന്നുകളയുമെന്ന് വിദ്യാർത്ഥി ഭീഷണിപ്പെടുത്തിയത്. സംഭവത്തിന്റെ ദൃശ്യം സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. സംഭവത്തിൽ അദ്ധ്യാപകരും പി.ടി.എയും തൃത്താല പൊലീസിൽ പരാതി നൽകി.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: DD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA