
തിരുവനന്തപുരം : അധികാരത്തിലെത്തി ഒരു മാസത്തിനകം വി.ഡി.സതീശൻ സർക്കാർ, ആർ.എസ്.എസ് ദാസന്മാരെന്ന് തെളിയിച്ചിരിക്കുകയാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ ആരോപിച്ചു. പി.എം.എ.വൈ പദ്ധതിയിൽ നിർമ്മിക്കുന്ന വീടുകളിൽ പ്രധാനമന്ത്രി മോദിയുടെ ചിത്രം വയ്ക്കുന്നതിൽ എന്താണ് തെറ്റെന്ന മന്ത്രി കെ.എം ഷാജിയുടെ ചോദ്യം ആർ.എസ്.എസിനോടുള്ള കൂറ് പരസ്യമായി പ്രഖ്യാപിക്കുന്നതാണ്. എം.ജി സർവ്വകലാശാലയിൽ 19 ആർ.എസ്.എസ് പ്രവർത്തകരെ നിയമിച്ചതും പി.എം. ശ്രീ പദ്ധതി നടപ്പിലാക്കുന്നതിലൂടെ കേന്ദ്രത്തിന് മുന്നിൽ കീഴടങ്ങിയതും ഇതിന് തെളിവാണെന്നും അദ്ദേഹം വാർത്താ സമ്മേളനത്തിൽ പറഞ്ഞു. മന്ത്രിമാർ പോലുമറിയാതെയാണ് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണറായി സംഘപരിവാർ അനുകൂലിയായ ശേഷാദ്രിനാഥനെ നിയമിച്ചത്. കോൺഗ്രസ് നേതാക്കൾ തന്നെ ഇതിനെതിരെ രംഗത്തു വന്നു . കെ.പി.സി.സി ആസ്ഥാനം എപ്പോഴാണ് ആർ.എസ്.എസിന് വിട്ടു നൽകുന്നതെന്നാണ് ഇനി അറിയേണ്ടത്. എൽ.ഡി.എഫ് സർക്കാരിന്റെ കാലത്ത് ഒരു മദ്യ കമ്പനിക്കും നികുതി ഇളവ് നൽകിയിട്ടി
ല്ലെന്നും ഗോവിന്ദൻ പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |