SignIn
Kerala Kaumudi Online
Sunday, 05 July 2026 7.29 AM IST

ടോറസ് ടിപ്പർ ലോറി സൂചനാ സമരം 7ന്

s

തൃശൂർ: സംസ്ഥാനത്ത് ടോറസ് ടിപ്പർ ലോറികളുടെ സൂചനാ സമരം ഏഴിന് നടത്തും. നിയമവിരുദ്ധമായി സംസ്ഥാനത്ത് സർവീസ് നടത്തുന്ന അന്യസംസ്ഥാന ടിപ്പറുകൾക്കെതിരെ സർക്കാർ നടപടി സ്വീകരിക്കുക, നികുതി കുറയ്ക്കുകയും അധികപ്പിഴ ഈടാക്കുന്നതും നിറുത്തലാക്കുക എന്നിവയാണ് ആവശ്യങ്ങൾ. ടിപ്പർ ലോറി ഓണേഴ്‌സ് അസോസിയേഷൻ, ടിപ്പർ ജെ.സി.ബി.ഓണേഴ്‌സ് ഡ്രൈവേഴ്‌സ് അസോസിയേഷൻ,ടിപ്പർ ലോറി വെൽഫെയർ അസോസിയേഷൻ, കേരള ടോറസ് ടിപ്പർ അസോസിയേഷൻ എന്നിവ സംയുക്തമായാണ് പണിമുടക്ക് നടത്തുന്നത്. 9ന് ട്രാൻസ്‌പോർട്ട് മന്ത്രിയുമായി ചർച്ച നടത്തും. വാർത്താ സമ്മേളനത്തിൽ കേരള ടോറസ് ടിപ്പർ അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി ജോൺസൺ പടമാടൻ,ജോയിന്റ് സെക്രട്ടറി ഷിജു കാലായിൽ,സംസ്ഥാന കമ്മിറ്റി അംഗം വി.എസ്.സുബീഷ്, കെ.എച്ച്.സിയാദ്, സജുമോൻ എന്നിവർ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: STRIKE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA