SignIn
Kerala Kaumudi Online
Tuesday, 02 June 2026 11.11 PM IST

സർക്കാരിന്റെ പുതിയ ബ്രാൻഡി 'മിന്നൽ മാജിക്' വിപണിയിലേക്ക്: അരലിറ്ററിന് വെറും 400 രൂപ

READ ENGLISH VERSION
-brandy

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ പുതിയ മദ്യ ബ്രാൻഡ് 'മിന്നൽ മാജിക്' ഈ മാസം അവസാനത്തോടെ വിപണിയിൽ എത്തും. അരലിറ്റർ കുപ്പിയാണ് ബിവറേജസ് കോർപ്പറേഷൻ ഔട്ട്‌ലെറ്റുകൾ വഴി വിതരണത്തിനെത്തുന്നത്. ഇതിന് 400 രൂപയാണ് വില. 9000 കെയ്സ് മദ്യമാണ് പ്രതിദിനം ഉത്പാദിപ്പിക്കുക. പിന്നീടത് 13,​000 കെയ്സായി വർദ്ധിപ്പിക്കും. നിലവിൽ സർക്കാരിന്റെ ഉത്പന്നമായ ജവാൻ റമ്മിന് പുറമെയാണ് മിന്നൽ മാജിക് കൂടി വിപണിയിൽ എത്തുന്നത്.

സംസ്ഥാന സർക്കാർ ഉടമസ്ഥതയിലുള്ള പാലക്കാട് ജില്ലയിലെ മലബാർ ഡിസ്റ്റിലറീസ് ആണ് മദ്യം ഉത്പാദിപ്പിക്കുന്നത്. ചിറ്റൂർ മേനോൻപാറയിലെ മലബാർ ഡിസ്റ്റിലറീസ് വിദേശമദ്യ പ്ലാന്റ് ഫെബ്രുവരി 21നാണ് ഉദ്ഘാടനം ചെയ്തത്. തറക്കല്ലിട്ട് വെറും നാലര മാസം കൊണ്ടാണ് പ്ലാന്റിന്റെ നിർമ്മാണം പൂർത്തിയാക്കിയത്. മിനിറ്റിൽ 240 കുപ്പികളിൽ മദ്യം നിറയ്ക്കാൻ ശേഷിയുള്ള പ്ലാന്റാണിത്. മദ്യ ഉത്പാദനത്തിന് പ്രതിദിനം ഒരു ലക്ഷം ലിറ്റർ വെള്ളം ആവശ്യമാണ്. നിലവിൽ ജല അതോറിറ്റിയുമായി കരാറുണ്ടാക്കി മലമ്പുഴയിലെ പ്ലാന്റിൽ നിന്നാണ് വെള്ളം എത്തിക്കുന്നത്. അടുത്ത ഘട്ടത്തിൽ മഴവെള്ള സംഭരണി സ്ഥാപിക്കാനും പദ്ധതിയുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: MINNAL MAGIC, BRANDY, LIQUOR, KERALA GOVERNMENT, BEVCO OUTLET
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA