SignIn
Kerala Kaumudi Online
Friday, 19 June 2026 5.04 AM IST

കേരള സർവകലാശാല

kerala-uni

 ബിരുദ കോഴ്സുകളിലേക്ക് ഒന്നാം അലോട്ട്മെന്റ് ലഭിച്ചവർക്ക് ആപ്ലിക്കേഷൻ നമ്പറും പാസ്‌വേഡും ഉപയോഗിച്ച് ലോഗിൻ ചെയ്ത് അലോട്ട്‌മെന്റ് പരിശോധിക്കാം. അഡ്മിഷൻ ഫീസ് ഓൺലൈനായി അടയ്ക്കണം. അഡ്മിഷൻ ഫീസ് അടയ്ക്കാത്തവരെയും കോളേജിൽ ഹാജരാകാത്തവരെയും തുടർന്നുള്ള അലോട്ട്മെന്റുകളിൽ പരിഗണിക്കില്ല. ഒറിജിനൽ മാർക്ക് ലിസ്​റ്റ് ലഭിക്കാത്തവർ ഡിജിലോക്കറിൽ നിന്ന് ഡൗൺലോഡ് ചെയ്ത മാർക്ക് ലിസ്​റ്റോ സ്‌കൂളിലെ പ്രിൻസിപ്പൽ സാക്ഷ്യപ്പെടുത്തിയ മാർക്ക് ലിസ്​റ്റോ ഹാജരാക്കണം.

 ആഗസ്​റ്റ് നാലിന് ആരംഭിക്കുന്ന എട്ടാം സെമസ്​റ്റർ ഇന്റഗ്രേ​റ്റഡ് പഞ്ചവത്സര ബിഎ/ ബികോം/ ബിബിഎ എൽഎൽബി ബിരുദ പരീക്ഷയുടെ വിജ്ഞാപനം പ്രസിദ്ധീകരിച്ചു.

 കാര്യവട്ടം യൂണിവേഴ്സി​റ്റി കോളേജ് ഒഫ് എൻജിനിയറിംഗിലെ ഏഴാം സെമസ്​റ്റർ ബിടെക് ജൂൺ പരീക്ഷാ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.

 മൂന്നാം സെമസ്​റ്റർ എം.വി.എ (മാസ്​റ്റർ ഓഫ് വിഷ്വൽ ആർട്സ്) പരീക്ഷയുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.

 പാർട്ട് ഒന്ന്, രണ്ട് ബിഎ/ബിഎ അഫ്സൽ ഉൽ ഉലാമ പരീക്ഷകളുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.

 രണ്ട്, നാല്, ആറ് സെമസ്​റ്റർ ബാച്ചിലർ ഒഫ് ഹോട്ടൽ മാനേജ്‌മെന്റ് ആൻഡ് കാ​റ്ററിംഗ് ടെക്‌നോളജി പരീക്ഷ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.

 തുടർ വിദ്യാഭ്യാസ വ്യാപന കേന്ദ്രം നടത്തുന്ന പി.ജി ഡിപ്ലോമ ഇൻ യോഗ തെറാപ്പി കോഴ്സിന് 30 വരെ അപേക്ഷിക്കാം. വിവരങ്ങൾക്ക് www.keralauniversity.ac.in.

 തുടർ വിദ്യാഭ്യാസ വ്യാപന കേന്ദ്രം നടത്തുന്ന സർട്ടിഫിക്ക​റ്റ് ഇൻ ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസ് കോഴ്സിന് 30വരെ അപേക്ഷിക്കാം. ഫോൺ : 04712302523.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KERALA UNIVERSITY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA