SignIn
Kerala Kaumudi Online
Saturday, 18 July 2026 3.46 AM IST

നീറ്റിൽ 89; നീരജിന്റെ ലക്ഷ്യം ഡൽഹി എയിംസ് # കേരളത്തിൽ ഒന്നാമൻ

READ ENGLISH VERSION
aa

കൊല്ലം: നീറ്റ് പുനഃപരീക്ഷയിൽ ദേശീയതലത്തിൽ 89-ാം റാങ്കും കേരളത്തിൽ ഒന്നാം സ്ഥാനവും നേടിയ ബി.നീരജിന്റെ ലക്ഷ്യം ഡൽഹി എയിംസിലെ എം.ബി.ബി.എസ് പഠനം.

720 മാർക്കിന്റെ പരീക്ഷയിൽ 692 മാർക്കാണ് നേടിയത്.

കരുനാഗപ്പള്ളി, കന്നേറ്റി, കൊല്ലക, ബിന്ദുഭവനത്തിൽ

നീരജിന് ഡോക്ടറാകണമെന്നത് എട്ടാം ക്ലാസ് മുതലുള്ള സ്വപ്നമാണ്.

കോട്ടയം ആർപ്പൂക്കര വില്ലേജ് ഓഫീസർ ജി.ബിജുവിന്റെയും തേവലക്കര പ്രൈമറി ഹെൽത്ത് സെന്ററിലെ സ്റ്റാഫ് നഴ്സ് എസ്.രേഖയുടെയും ഇളയ മകൻ

പ്ലസ് വണ്ണിനൊപ്പം നീറ്റ് പരിശീലനം ആരംഭിച്ചിരുന്നു. ഏറ്റവും മികച്ച സ്ഥാപനമായ ഡൽഹി എയിംസ് ലക്ഷ്യംവച്ചതും പരിശീലന കാലത്താണ്. അതിനായി ഉറക്കമിളച്ചുള്ള പഠനത്തിലായിരുന്നു. കരുനാഗപ്പള്ളി ലോർഡ്സ് സ്കൂളിലായിരുന്നു പത്താം ക്ലാസ് വരെയുള്ള പഠനം. കോട്ടയം കെ.ഇ മാന്നാനം സ്കൂളിലായിരുന്നു ഹയർ സെക്കൻഡറി പഠനം.1200ൽ 1194 മാർക്ക് നേടിയാണ് പ്ലസ് ടു ജയിച്ചത്. തുടർന്നാണ് പാലാ ബ്രില്ല്യൻസ് കോച്ചിംഗ് സെന്ററിൽ ചേർന്നത്.

ആദ്യ നീറ്റ് പരീക്ഷ റദ്ദാക്കി വീണ്ടും പഠിക്കേണ്ടി വന്നതിൽ രണ്ട് ദിവസം വലിയ വിഷമമായിരുന്നു. പുനഃപരീക്ഷ കഴിഞ്ഞപ്പോൾ വലിയ സന്തോഷമായി. ആദ്യത്തേതിനേക്കാൾ ന്നന്നായി രണ്ടാമത്തേത് എഴുതാൻ കഴിഞ്ഞു. അതുകൊണ്ട് തന്നെ 89-ാം റാങ്ക് ലഭിച്ചപ്പോൾ അമ്പരന്നില്ല. സഹോദരൻ ബി.നിരഞ്ജൻ പത്തനംത്തിട്ട മൗണ്ട് സിയോൺ മെഡിക്കൽ കോളേജിൽ മൂന്നാം വർഷ എം.ബി.ബി.എസ് വിദ്യാർത്ഥിയാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEET EXAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA