SignIn
Kerala Kaumudi Online
Wednesday, 01 July 2026 5.06 AM IST

സ്കൂളുകളിൽ കായിക വിദ്യാഭ്യാസം: പഠിക്കാൻ വിദഗ്ദ്ധ സമിതി

aa

തിരുവനന്തപുരം: കായിക വിദ്യാഭ്യാസത്തിന് കൂടുതൽ ഊന്നൽ നൽകുന്നത് പഠിക്കാനായി പൊതുവിദ്യാഭ്യാസ ഡയറക്ടറും ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്റുമടങ്ങിയ നാലംഗ വിദ്ഗദ്ധ സമിതി രൂപീകരിച്ചതായി മന്ത്രി എൻ.ഷംസുദ്ദീൻ നിയമസഭയിൽ പറഞ്ഞു. ആറുമാസത്തിനകം റിപ്പോർട്ട് നൽകാനാണ് നിർദ്ദേശം. കായിക അദ്ധ്യാപകരുടെ തസ്തികാ മാനദണ്ഡം കാലോചിതമായി പരിഷ്കരിക്കുക, ഹയർസെക്കൻഡറി വിഭാഗത്തിൽ സ്ഥിരം കായികാദ്ധ്യാപക തസ്തിക സൃഷ്ടിക്കുക, ദേശീയ മാനദണ്ഡപ്രകാരം യോഗ്യതകൾ ഏകീകരിക്കുക എന്നിവയെക്കുറിച്ച് സമിതി പഠിക്കും. 500 കുട്ടികൾക്ക് ഒരു കായികാദ്ധ്യാപകനെന്നത് കഴിഞ്ഞ വർഷം മുതൽ 300കുട്ടികൾക്ക് ഒരു അദ്ധ്യാപകൻ എന്നാക്കിയെന്നും ആബിദ് ഹുസൈൻ തങ്ങളുടെ സബ്‌മിഷന് മന്ത്രി മറുപടി നൽകി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SCHOOL, NIYAMASABA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA