SignIn
Kerala Kaumudi Online
Monday, 03 August 2026 2.04 AM IST

ഓണ വിപണി: കൺസ്യൂമർ ഫെഡിന് 25 കോടി 

aa

തിരുവനന്തപുരം: ഓണത്തോടനുബന്ധിച്ച് കൺസ്യൂമർ ഫെഡിന് സബ്സിഡി വിപണികൾ ആരംഭിക്കാൻ സഹകരണ വകുപ്പ് 25 കോടി രൂപ അനുവദിച്ചു. 13 ഇനം സാധനങ്ങൾക്കാണ് സബ്സിഡി നൽകുക. സിവിൽ സപ്ലൈസ് കോർപ്പറേഷൻ നിശ്ചയിക്കുന്ന സബ്സിഡി നിരക്കിലാകും വിൽപ്പന.

കൺസ്യൂമർ ഫെഡ് സൂപ്പർ മാർക്കറ്റുകൾ, ജില്ലാ കൺസ്യൂമർ സ്‌റ്റോറുകൾ, പ്രാഥമിക കാർഷിക വായ്പാ സഹകരണ സംഘങ്ങൾ, ഫിഷർമാൻ സഹകരണ സംഘങ്ങൾ, എസ്.സി, എസ്.ടി സഹകരണ സംഘങ്ങൾ എന്നിവയാണ് ഓണം വിപണി തുടങ്ങുന്നത്. ഓഗസ്റ്റ് 16 മുതൽ 25 വരെ 2000 താത്കാലിക വിപണികളാകും ഉണ്ടാകുക. മാവേലി സ്‌റ്റോറുകളും പൊതുവിതരണ വകുപ്പിന്റെ വിപണന കേന്ദ്രങ്ങളും താത്കാലിക വിപണന കേന്ദ്രങ്ങളും പ്രവർത്തിക്കുന്ന സ്ഥലത്തിന് അടുത്തായി സഹകരണ വകുപ്പ് വിപണന കേന്ദ്രങ്ങൾ നടത്തരുതെന്നും നിർദ്ദേശിച്ചു.

ഗുണനിലവാരം

ഉറപ്പാക്കണം

സബ്സിഡി, അത്യാവശ്യ നിത്യോപയോഗ സാധനങ്ങൾക്ക് മാത്രമായി നിജപ്പെടുത്തി സബ്സിഡി നഷ്ടം കുറയ്ക്കണമെന്ന് സഹകരണ വകുപ്പിന്റെ നിർദ്ദേശം

ധനകാര്യ ഇൻസ്‌പെക്ഷൻ വിഭാഗത്തിന്റെ റിപ്പോർട്ടിലെ നിർദ്ദേശങ്ങൾ പാലിക്കണം. ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ ഗുണനിലവാരം ഉറപ്പാക്കണം

അർഹതപ്പെട്ട ഗുണഭോക്താക്കൾക്ക് സബ്സിഡി ചന്തകളുടെ പൂർണ പ്രയോജനം ലഭിക്കുന്നുവെന്ന് ഉറപ്പാക്കണം

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: ONAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA