
ന്യൂഡൽഹി: കേരള പോലീസിലെ ഏഴ് ഉദ്യോഗസ്ഥരും അഗ്നിശമന വിഭാഗത്തിലെ രണ്ട് ഉദ്യോഗസ്ഥരും രണ്ട് ജയിൽ ഉദ്യോഗസ്ഥരും റിപ്പബ്ളിക് ദിനത്തോടനുബന്ധിച്ചുള്ള രാഷ്ട്രപതിയുടെ മെഡലുകൾക്ക് അർഹരായി. പൊലീസിൽ ശബരിമല സ്വർണക്കൊള്ളക്കേസ് പ്രത്യേക അന്വേഷണത്തലവൻ എസ്.പി എസ്.ശശിധരന് വിശിഷ്ട സേവാ മെഡൽ ലഭിച്ചു.
സ്തുത്യർഹ സേവാ മെഡൽ:
പൊലീസ്: ഐ.ജി രാജ്പാൽ മീണ, എസ്.പിമാരായ ബിനു ആർ.പിള്ള, ജി.ഉജ്ജ്വൽ കുമാർ, ഡിവൈ.എസ്.പിമാരായ വി.ആർ.രവി കുമാർ, എസ്.എസ്.സുരേഷ് ബാബു, സബ് ഇൻസ്‌പെക്ടർ എസ്.എൽ.ജ്യോതിഷ് കുമാർ.
അഗ്നിശമന സേന: അസി. സ്റ്റേഷൻ ഓഫീസർമാരായ ജെ.രാജേന്ദ്രൻ നായർ, എൻ.സെബാസ്റ്റ്യൻ
ജയിൽ കറക്ഷണൽ സർവീസ്: അസി. സൂപ്രണ്ട് (ഗ്രേഡ് 1) സുനിൽ എസ്.കുമാർ, പ്രിസൺ ഓഫീസർ എം.കെ.മോഹൻദാസ്
മറ്റ് മലയാളികൾ:
വിശിഷ്ട സേവനം:
ആഭ്യന്തര മന്ത്രാലയം: ജിജോ ജേക്കബ് (അസി. ഡയറക്ടർ)
സ്തുത്യർഹ സേവനം:
ഗുജറാത്ത് പൊലീസ്: ശിവരാമൻ നായർ (ഇൻസ്‌പെക്ടർ),
ബി.എസ്.എഫ്: കെ.പി.സുരേന്ദ്രൻ (ഇൻസ്‌പെക്ടർ), സി.ആർ.പി.എഫ്: ടി.കെ.മുരളീകൃഷ്ണൻ, വർഗീസ്.ടി (സെക്കൻഡ് ഇൻ കമാൻഡ്), കെ.രാജഗോപാൽ (സീനിയർ ഇൻസ്ട്രക്ടർ).
ജി.ഉജ്ജ്വൽകുമാർ
വിജിലൻസ് ആസ്ഥാനത്തെ ഇന്റലിജൻസ് എസ്.പി. കരുനാഗപ്പള്ളി സ്വദേശി. 2003ൽ പൊലീസ് സബ് ഇൻസ്‌പെക്ടറായി സർവീസിൽ. ഇൻസ്‌പെക്ടർ, ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് തസ്തികളിൽ സ്റ്റേറ്റ് സ്‌പെഷ്യൽ ബ്രാഞ്ച്, ഡിസ്ട്രിക്ട് ക്രൈംബ്രാഞ്ച്, സ്റ്റേറ്റ് ക്രൈംബ്രാഞ്ച് തുടങ്ങിയവയിൽ പ്രവർത്തിച്ചു. 2025 ൽ മുഖ്യമന്ത്രിയുടെ വിശിഷ്ട സേവനത്തിനുള്ള മെഡൽ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |